BUSINESS
എങ്ങനെ വയ്ക്കും ബിരിയാണി? അരിക്കും കോഴിക്കും വിറകിനും ‘തീ’ വില; ബിരിയാണിച്ചെമ്പിൽ പ്രതിസന്ധി

പാലക്കാട് ∙ അരിയും കോഴിയും മുതൽ ‘ദം’ ഇടാനുള്ള തീക്കട്ടയ്ക്കുള്ള വിറകിനു വരെ വില കുതിച്ചതോടെ ബിരിയാണിച്ചെമ്പിൽ പ്രതിസന്ധി തിളയ്ക്കുന്നു. ബിരിയാണി അരിയുടെ വില കഴിഞ്ഞവർഷം തുടക്കംമുതൽ ഉയരാൻ തുടങ്ങിയതാണ്. മെച്ചപ്പെട്ട ബ്രാൻഡുകളുടെ അരി കിലോയ്ക്ക് 95–100 രൂപ വിലയിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 150 രൂപ മുതലാണു വില. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴിയിറച്ചിയുടെ വില കൂടി. തമിഴ്നാട്ടിൽ നിന്നാണു കേരളത്തിലേക്ക് ഇറച്ചിക്കോഴികൾ കൂടുതലായി എത്തുന്നത്. അതിർത്തി ജില്ലയായ പാലക്കാട്ട് ജീവനുള്ള കോഴിയുടെ വില കിലോയ്ക്ക് 175 രൂപ മുതലാണ്. ബീഫിന്റെ വില കിലോയ്ക്ക് 400 രൂപ മുതലാണ്. കോഴിമുട്ടയ്ക്കും വില കൂടി. വലിയ ഉള്ളിക്ക് കിലോയ്ക്ക് 38 രൂപയാണു വില. ഇഞ്ചിയുടെ വില 220 രൂപയായി. വെളുത്തുള്ളിയുടെ ഉയർന്ന വില ഇനിയും കുറഞ്ഞിട്ടില്ല. പാലിനു വില വർധിപ്പിച്ചപ്പോൾ നെയ്യിന്റെയും തൈരിന്റെയും വില കൂടിയത് അമിത ഭാരമായി. ഇതിനിടെ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിലും ചില്ലറ വർധനയുണ്ടായി. യുദ്ധപ്രതിസന്ധി വന്നപ്പോൾ പാചകവാതകത്തിനും ക്ഷാമം വന്നതു മുതൽ വിലക്കയറ്റവുമുണ്ട്. ഇതിനൊപ്പം വിറകിന്റെയും വില കൂട്ടി. ചിരട്ടയുടെ വില കിലോയ്ക്ക് 30 രൂപ മുതലാണ്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് vm2002/istockൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


