NEWS

ഒടുവിൽ ‘ജനനായകൻ’ റിലീസിന്; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്


ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകി. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചിത്രത്തിന്റെ റൺടൈം 183 മിനിറ്റായി (3 മണിക്കൂർ 3 മിനിറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിനിമയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.2025 ഡിസംബറിലാണ് ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനു ‘U/A 16+’ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ എക്സാമിനിങ് കമ്മിറ്റിയിലെ ഒരു അംഗം ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തുടര്‍ന്ന് സിനിമ റിവിഷൻ കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ കാരണമാണ് സർട്ടിഫിക്കറ്റ് വൈകിയതെന്നാണ് സെൻസർ ബോർഡ് നൽകിയ വിശദീകരണം.


Source link

Back to top button