LIFESTYLE
ഞാൻ എന്റെ വസ്ത്രം വലിച്ചുകീറും; നിങ്ങൾ പീഡിപ്പിച്ചെന്ന് പറയും: വീട്ടിലെ മോഷണശ്രമം പിടിച്ചപ്പോൾ യുവതിയുടെ അടവ്; ഒടുവിൽ ട്വിസ്റ്റ്

വീടിനുള്ളിൽ അതിക്രമിച്ചു കയറി ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ വീട്ടുടമസ്ഥന്റെയും അയൽക്കാരുടെയും ‘കെണിയിൽ’അകപ്പെട്ട് സ്ത്രീ. പിടിയിലാകുമെന്ന് ഉറപ്പായതോടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൊലീസിൽ കള്ളക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയ സ്ത്രീയെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരിലെ മുഹാന പ്രദേശത്താണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വീട്ടുടമസ്ഥൻ പൊലീസിൽ പരാതി നൽകുകയും, വീടിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.വീട്ടുടമസ്ഥൻ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ സമയത്താണ് വീണ്ടും മോഷണശ്രമം ഉണ്ടായത്. യാത്രയ്ക്കിടയിൽ യാദൃശ്ചികമായി മൊബൈൽ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉടമസ്ഥൻ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.ഒരു സ്ത്രീ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി അലമാര തുറക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. അവർ അലമാരയിൽ നിന്നും ഒരു ചെറിയ പെട്ടി പുറത്തെടുത്ത് കട്ടിലിൽ വയ്ക്കുകയും, അതിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പരിശോധിക്കുന്നതും അയാൾ തത്സമയം ഫോണിൽ കണ്ടു.വീട്ടുടമസ്ഥന്റെ സമയോചിതമായ ഇടപെടൽഉടൻ വീട്ടുടമസ്ഥൻ അയൽക്കാരനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും വീടിന്റെ പ്രധാന ഗേറ്റ് പുറത്തുനിന്ന് പൂട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ ഉടൻ തന്നെ വീട്ടിലേക്ക് തിരികെ പുറപ്പെട്ടു.
Source link
CINEMA
CINEMA


