AUTO

ഇന്ത്യൻ വ്യവസായ മേഖലക്ക് ഗുരുതര സാമ്പത്തിക ആഘാതം; ചൈനീസ് ഇ–ട്രാക്ടറുകൾ നിയന്ത്രിക്കാൻ കേന്ദ്രം


ചൈനയില്‍ നിന്നും വിലകുറഞ്ഞ ഇലക്ട്രിക്ക് ട്രാക്ടറുകള്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യ അന്വേഷണം ആരംഭിച്ചു. ചൈനയില്‍ നിന്നും കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ തള്ളി ആഭ്യന്തര വ്യവസായ മേഖലക്ക് ഗുരുതര സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസാണ്(DGTR) അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ അന്വേഷണം കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധാരണ ട്രക്കുകള്‍ക്ക് ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ്(DGTR) വ്യക്തമാക്കിയിട്ടുണ്ട്. ചരക്കു നീക്കത്തിനും ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വലിയ ഇലക്ട്രിക്ക് ട്രക്കുകളാണ് അന്വേഷണ പരിധിയിലുള്ളത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തിലോ(CBU), ഭാഗീകമായി കൂട്ടിച്ചേര്‍ത്ത രൂപത്തിലോ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക്ക് ട്രാക്ടറുകള്‍ അന്വേഷണ പരിധിയില്‍ വരും. അതേസമയം സ്‌പെയര്‍പാര്‍ട്‌സുകള്‍ മാത്രമായി ഇറക്കുമതി ചെയ്യുന്നിതെ തല്‍ക്കാലം അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിമന്റ്, സ്റ്റീല്‍, എഫ്എംസിജി ഉത്പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവ ഫാക്ടറികള്‍, ഗോഡൗണുകള്‍, വിതരണ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോവാന്‍ ഉപയോഗിക്കുന്ന ഹെവി ഡ്യൂട്ടി ഇലക്ട്രിക്ക് വാഹനങ്ങളാണ് ഇവയെല്ലാം. ഇന്ത്യയിലെ ആന്റി ഡംപിങ് നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് ഡിജിടിആര്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചൈനീസ് ഇലക്ട്രിക്ക് ട്രാക്ടറുകളുടെ ഇറക്കുമതി പ്രാദേശിയക വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ ചൈനീസ് ഇലക്ട്രിക് ട്രക്കുകള്‍ക്ക് ഇന്ത്യയില്‍ കനത്ത ആന്റി ഡംപിങ് നികുതി ചുമത്തിയേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലെ ചൈനീസ് ഇലക്ട്രിക്ക് ട്രാക്ടറുകളുടെ വില കുത്തനെ കൂടും. ചൈനീസ് ഇറക്കുമതിയും ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് ഡിജിടിആറിന്റെ വിലയിരുത്തല്‍. ഇന്ത്യയിലെ വൈദ്യുത വാഹന വിപണി വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും അപ്പുറം ഭാരമേറിയ ചരക്കു വാഹനങ്ങളുടേയും ട്രക്കുകളുടേയും മേഖലയിലേക്കു കൂടി ഇവി വിപ്ലവം വ്യാപിക്കുകയാണ്. രാജ്യത്തെ ആഭ്യന്തര ഇവി നിര്‍മാണ മേഖലക്ക് പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ട് മുന്നേറാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചൈനീസ് ഇലക്ട്രിക്ക് ട്രാക്ടറുകള്‍ക്ക് മേലുള്ള അന്വേഷണത്തിന്റെ അന്തിമഫലം ഇന്ത്യയിലെ ഇലക്ട്രിക്ക് ഭാര വാഹനങ്ങളുടെ വിപണിയില്‍ നിര്‍ണായക സ്വാധീനമാവുമെന്നാണ് കരുതപ്പെടുന്നത്.


Source link

Back to top button