SPORTS

ഏഴാം സ്വർഗം!: വനിതാ ട്വന്റി20 ക്രിക്കറ്റ് കിരീടത്തിൽ ഏഴാം തവണയും മുത്തമിട്ട് ഓസ്ട്രേലിയ


ലണ്ടൻ ∙ 1225 ദിവസങ്ങൾ നീണ്ട കിരീട വരൾച്ചയ്ക്കു ശേഷം പെയ്ത വിജയമഴയിൽ ആറാടി ഏഴാം സ്വർഗത്തിൽ എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തോൽപിച്ച ഓസ്ട്രേലിയ 7–ാം തവണയും കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫി പേരിലാക്കിയ ടീമെന്ന റെക്കോർഡും ഓസ്ട്രേലിയ നിലനിർത്തി. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 4ന് 150, ഓസ്ട്രേലിയ 17.1 ഓവറിൽ 3ന് 153അപരാജിതരായി കലാശപ്പോരിന് ഇറങ്ങിയ 2 ടീമുകൾക്കും വിജയ സാധ്യത ഒരുപോലെ തന്നെയായിരുന്നു. എന്നാൽ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ടോസ് ലഭിച്ചതോടെ കളിയുടെ ഗതി ഓസ്ട്രേലിയയ്ക്ക് അനുകൂലമായി. കിം ഗാർത്തും ലൂസി ഹാമിൽട്ടണും ചേർന്നു മധ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയതോടെ സ്കോർ 150ൽ ഒതുങ്ങി. ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സിവർബ്രെന്റ് (53 പന്തിൽ 58*), ഫ്രേയ കെംപ് (28 പന്തിൽ 44*) എന്നിവർക്കു മാത്രമാണ് ഓസ്ട്രേലിയൻ സ്പെല്ലിനെ അതിജീവിക്കാൻ സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ ബെത്ത് മൂണിയും (49 പന്തിൽ 64), ഫീബി ലിച്ച്ഫീൽഡും (35 പന്തിൽ 48) ഒന്നിച്ചപ്പോൾ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യമായ 151 റൺസ് 17 പന്തുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയൻ പട അനായാസം പിന്നിട്ടു.


Source link

Back to top button