NEWS

ഗതാഗത തടസ്സം ഉണ്ടാക്കി പ്രകടനം: പി.പി.ചിത്തരഞ്ജന് കോടതി പിരിയും വരെ നിൽപ്പ് ശിക്ഷയും പിഴയും


തിരുവനന്തപുരം ∙ ഗതാഗത തടസ്സം ഉണ്ടാക്കി പ്രകടനം നടത്തിയെന്ന കേസിൽ സിപിഎം നേതാവും ആലപ്പുഴ മുൻ എംഎൽഎയുമായ പി.പി.ചിത്തരഞ്ജന് കോടതി പിരിയും വരെ നിൽപ്പ് ശിക്ഷയും 1600 രൂപ പിഴയും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് റ്റാനിയ മറിയം ജോസ് ആണ് ചിത്തരഞ്ജൻ അടക്കം മൂന്ന് നേതാക്കളെ ശിക്ഷിച്ചത്.ചിത്തരജ്ഞനു പുറമേ സിഐടിയു നേതാക്കളായ പി.എം.വാഹിദ, എൻ.കെ.രാമചന്ദ്രൻ എന്നിവർക്കും കോടതി ഇതേ ശിക്ഷ തന്നെ നൽകി. മൂന്ന് പേരും കോടതി മുറിയിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽക്കുകയും പിഴ ഒടുക്കുകയും ചെയ്ത ശേഷമാണ് മോചിപ്പിച്ചത്. 2025 ജനുവരി 17ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി പ്രകടനം നടത്തിയെന്ന കേസിലാണ് കോടതി നടപടി.


Source link

Back to top button