NEWS

മൊസാദും യുഎസും തിരയുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെടാം; വിലാപയാത്രയിലുമില്ല, മുജ്തബ എവിടെ?


ടെഹ്റാൻ∙ ഫെബ്രുവരി 28. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനു നേരെ രാവിലെയുണ്ടായ യുഎസ്–ഇസ്രയേൽ‍ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെടുന്നു. നീണ്ട നാളത്തെ നിരീക്ഷണത്തിനുശേഷമായിരുന്നു വധം.ഖമനയിയുടെ മകൾ സഹ്റ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി എന്നിവരും കുടുംബാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകൻ മുജ്തബ ഖമനയി പിൻഗാമിയായി. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായശേഷം ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശബ്ദ സന്ദേശംപോലുമില്ല. ഓഫിസ് തയാറാക്കി ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന പ്രസ്താവനകൾ മാത്രം. മുജ്തബ എവിടെയാണ്? എന്താണ് പുറത്തുവരാത്തത്?ആയത്തുല്ല അലി ഖമനയിക്ക് യാത്രാമൊഴിയുമായി ടെഹ്റാനിൽ ജനലക്ഷങ്ങൾ അണിചേരുമ്പോൾ, മുജ്തബ ഖമനയിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. അന്ത്യോപചാരവുമായി ഇന്നലെ ഖമനയിയുടെ മറ്റു മൂന്ന് ആൺമക്കൾ എത്തി. മക്കളായ മേയ്സം, മസൂദ്, മുസ്തഫ എന്നിവർ ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ലയിൽ ആദരമർപ്പിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ടിവി പുറത്തുവിട്ടിരുന്നു.


Source link

Back to top button