NEWS
‘ഓസ്ട്രേലിയയിൽ വരുന്നത് മരണത്തിലേക്ക്’; നരേന്ദ്രമോദിക്ക് വധഭീഷണി, ഐപി വിലാസം കണ്ടെത്തി

മെൽബൺ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അദ്ദേഹത്തിന് നേരെ സമൂഹമാധ്യമത്തിൽ ഉയർന്ന വധഭീഷണിയെക്കുറിച്ച് ഓസ്ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂലൈ 9നാണ് മോദി മെൽബണിലെത്തുന്നത്. സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട ഐപി വിലാസം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ‘മെൽബൺ മീറ്റ്സ് മോദി’ എന്ന കൂട്ടായ്മയെക്കുറിച്ചുള്ള സമൂഹമാധ്യമത്തിലെ പോസ്റ്റിന് താഴെയാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്. ‘പരിപാടിയുടെ സമയത്ത് സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലത്. അല്ലെങ്കിൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വരുന്നത് മരണത്തിലേക്കായിരിക്കും’– കമന്റിൽ പറയുന്നു.
Source link


