NEWS
ടെക്‌നോപാർക്ക് സി.ഇ.ഒയായി സച്ചിൻ കുമാർ യാദവ് ചുമതലയേറ്റു

തിരുവനന്തപുരം:ടെക്‌നോപാർക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) സച്ചിൻ കുമാർ യാദവ് ചുമതലയേറ്റു. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. ടെക്‌നോപാർക്ക് സി.ഇ.ഒ ആയിരുന്ന സന്ദീപ് കുമാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സച്ചിൻ കുമാറിന്റെ നിയമനം. നിലവിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ഡയറക്ടറാണ്. രാജസ്ഥാൻ സ്വദേശിയായ സച്ചിൻ കുമാർ കേരള കേഡറിലെ 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. എറണാകുളം അസിസ്റ്റന്റ് കളക്ടർ, തിരൂർ സബ് കളക്ടർ, മലപ്പുറം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ, ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




