NEWS
‘അവളെ കൊന്നുകളയൂ’: പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആൾക്കൂട്ടം, സ്കൂൾ അധ്യാപകരെ പെട്രോൾ ഒഴിച്ച് തീവയ്ക്കാൻ ശ്രമം

പാരിസ്∙ ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം കനത്ത അക്രമ പരമ്പരയായി മാറുന്നു. സ്കൂളുകളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുണ്ടായ വിദ്യാർഥി സമരം ഇപ്പോൾ രാജ്യവ്യാപകമായി കടുത്ത അരാജകത്വത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രക്ഷോഭകാരികളുടെ അക്രമങ്ങളിൽ പൊലീസും സാധാരണക്കാരും ഒരുപോലെ വലയുകയാണെന്നാണ് റിപ്പോർട്ടുകൾ.പെട്രോൾ ബോംബ് ആക്രമണങ്ങളും തീവയ്പ്പുകളും തെരുവിലെ ആക്രമണങ്ങളും കാരണം ഫ്രഞ്ച് നഗരങ്ങളിൽ ക്രമസമാധാനം പ്രതിസന്ധിയിലാണ്. പലയിടത്തും അക്രമം നിയന്ത്രിക്കാനാവാതെ പൊലീസ് ബുദ്ധിമുട്ടുകയാണ്.
Fashion ⏭️




