AUTO

ഇ-റിക്ഷ ഡ്രൈവർമാരുടെ ഉറക്കം കെടുത്തിയ ‘ബ്ലൂടൂത്ത് കളി’; 3 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ


ഓടുന്ന ഇലക്ട്രിക് റിക്ഷകൾ മൊബൈൽ ആപ്പിലൂടെ നിശ്ചലമാക്കുന്ന സംഭവങ്ങൾ തുടർക്കഥയായതോടെ ബിഎടി–ബിഎം എസ്, ലോസിഗി, എപോക്–ഐ–അയോൺ എന്നീ ചൈനീസ് ആപ്പുകൾ വിലക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സമാന ആപ്പുകളും വിലക്കും.പല റിക്ഷകളിലെയും വില കുറഞ്ഞ ബ്ലൂടൂത്ത് ബാറ്ററി സംവിധാനങ്ങൾക്കു കൃത്യമായ പാസ്‍വേഡ് സുരക്ഷയില്ല. അതുകൊണ്ട് ആർക്കും ഡിഫോൾട്ട് പാസ്‍വേഡ് ഉപയോഗിച്ച് ബാറ്ററിയുമായി ബ്ലൂടൂത്ത് ബന്ധിപ്പിക്കാം. ഫലത്തിൽ 10–15 മീറ്റർ അകലത്തിലുള്ള ആർക്കും ഡ്രൈവർ അറിയാതെ ബാറ്ററി ഓഫ് ചെയ്യാനാകും.ഇങ്ങനെ ഡൽഹിയിലെ നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഇ–റിക്ഷകൾ പെട്ടെന്നു നിശ്ചലമാകുന്ന വിഡിയോകൾ പ്രചരിച്ചിരുന്നു. സംഗതിയെന്തെന്ന് അറിയാത്തതിനാൽ മറ്റു വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവ റോഡിൽനിന്നു വലിച്ചുനീക്കിയത്. പ്രധാന നഗരങ്ങളിലെല്ലാം ഇ–റിക്ഷ ഡ്രൈവർമാർ ആശങ്കയിലായതു കണക്കിലെടുത്താണ് ഐടി നിയമത്തിലെ 69എ വകുപ്പു പ്രകാരം ആപ്പുകൾ വിലക്കിയത്.


Source link

Back to top button