NEWS

വീട്ടുനമ്പർ എടുത്തുവയ്ക്കണേ; വിവരങ്ങൾ നൽകാൻ ചില വീട്ടമ്മമാർക്ക് സംശയം: പേടിപ്പിച്ച് പട്ടിയും പാമ്പും


തിരുവനന്തപുരം∙ സംസ്ഥാനത്ത് സെൻസസ് 2027നുള്ള എന്യൂമറേഷൻ ജോലിക്കു ചുമതലപ്പെട്ട അധ്യാപകർ വീടുകൾ കയറിത്തുടങ്ങി. ആദ്യത്തെ ദിവസങ്ങളിൽ ഹൗസ് ലിസ്റ്റിങ്ങിനായി വീടുകളിൽ എത്തി വീട്ടു നമ്പർ രേഖപ്പെടുത്തിയ ശേഷം വഴിയും ഇരുവശങ്ങളിലുമുള്ള വീടുകളുടെ വിവരങ്ങളും മറ്റും ഫോമിൽ എഴുതി പ്ലാൻ വരച്ച് സൂപ്പർവൈസർക്കു നൽകുകയാണ് ചെയ്യുന്നത്. അധ്യാപകർ വരും ദിവസങ്ങളിൽ രണ്ടാമതു വീണ്ടും ഇതേ വീടുകളിൽ വിവരശേഖരണത്തിനു വേണ്ടി എത്തേണ്ടിവരും. പല വീടുകളിലും എത്തുമ്പോൾ അവരുടെ വീട്ടു നമ്പർ പോലും അറിയാത്ത അവസ്ഥയാണെന്ന് എന്യൂമറേറ്റർമാർ പറഞ്ഞു. പിന്നെ റേഷൻ കാർഡ് എടുത്ത് അതിൽനിന്ന് നമ്പർ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ആളില്ലാത്ത വീടുകളാണെങ്കിൽ അടുത്തുള്ള വീട്ടുകാരുടെ കൈയിൽനിന്നു ഫോൺ നമ്പർ വാങ്ങി ഉടമസ്ഥനെ വിളിച്ച് വീട്ടു നമ്പർ കണ്ടുപിടിക്കേണ്ടിവരും.∙ വീട്ടമ്മമാർക്ക് പേടി∙ ഉത്തരം വേണ്ടത് 34 ചോദ്യങ്ങൾക്ക്


Source link

Back to top button