NEWS

മോഷണമുതൽ വാങ്ങിയ ആൾ ‘കയ്യൊഴിഞ്ഞു’; ശ്മശാനത്തിലെ 16 സിലിണ്ടറുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ


വൈക്കം ∙ ടിവിപുരം പഞ്ചായത്ത് ശ്മശാനത്തിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചെന്ന കേസിൽ ടിവിപുരം ചേരിക്കൽ പടിഞ്ഞാറേ മുണ്ടുപറമ്പിൽ ഉണ്ണിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ചതിൽ 14 സിലിണ്ടറുകൾ പലപ്പോഴായി ചെമ്മനത്തുകരയിലുള്ള തട്ടുകടയിൽ എത്തിച്ചെന്നു പൊലീസ് പറഞ്ഞു. ഇതിൽ ഒരെണ്ണം തിരികെവാങ്ങി വൈക്കം തെക്കേനടയിലുള്ള ഒരു വ്യക്തിക്കും കൈമാറി. രണ്ടു സിലിണ്ടറുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോയതായും ഉണ്ണി പൊലീസിനോടു പറഞ്ഞു. സുഹൃത്തിനായി തിരച്ചിൽ നടത്തിവരുകയാണെന്നു പൊലീസ് പറഞ്ഞു. മോഷണവാർത്ത കണ്ട്, സിലിണ്ടർ വാങ്ങിയ ആൾ തന്നെയാണു പൊലീസിൽ വിവരമറിയിച്ചത്. എസ്എച്ച്ഒ സോൾജിമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 


Source link

Back to top button