CINEMA

രജനികാന്തിനെ രക്ഷിച്ച ഭാഗ്യരാജ്

സിനിമയിൽ രക്ഷകനായ ഹീറോയാണ് രജനികാന്ത്. രജനികാന്തിനെ ആൾകൂട്ടം ആക്രമിച്ചപ്പോൾ രക്ഷകനായത് ഭാഗ്യരാജായിരുന്നു.ഭാഗ്യരാജ് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയാക്കിയ ആഘോഷ ചടങ്ങിലാണ് രജനികാന്ത് ആ ഫ്ളാഷ്ബാക്കിലേക്ക് കടന്നത്.

1995ൽ നടന്ന സംഭവമാണ് .ശിവാജി ഗണേശന് ഷെവലിയർ പുരസ്കാരം കിട്ടിയത് ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതയായിരുന്നു മുഖ്യാതിഥി. നന്ദി പറഞ്ഞത് രജനികാന്ത്. ജയലളിതയെ കളയാക്കി ‘ദേഷ്യത്തിന് ആയുസ്സ് കുറവാണ്. പക്ഷേ, ദേഷ്യത്തിൽ പറയുന്ന വാക്കുകൾക്ക് ആയുസ്സ് കൂടുതലായിരിക്കും’ എന്ന പഞ്ച് ‌ഡയലോഗ് പറഞ്ഞത് ജയലളിതയുടെ പാർട്ടി പ്രവർത്തകരെ പ്രകോപിതരാക്കി..അത് കഴിഞ്ഞ് തുറന്ന ജീപ്പിൽ മൈതാനത്തിൽ കറങ്ങിയപ്പോൾ രജനിയെ ആൾക്കൂട്ടം വളഞ്ഞ് തല്ലാൻ തുടങ്ങി. പൊലീസ് മിണ്ടിയില്ല. അപ്പോഴാണ് ഭാഗ്യരാജ് പാഞ്ഞെത്തിയത്.അദ്ദേഹം പോലീസ് ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ടു. ഒരു കലാകാരനോട് ചെയ്യുന്നത് കണ്ടിട്ടും ഇടപെടാതെ നോക്കി നിൽക്കുകയാണോ എന്ന് ചോദിച്ചു. പൊലീസ് ജീപ്പിൽ കയറ്റി രജനിയെ വീട്ടിലാക്കണം. അല്ലെങ്കിൽ, വിഷയം മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു. ഒടുവിൽ, അദ്ദേഹം വേറൊരു വാഹനത്തിൽ രജനിയെ കയറ്റി വിട്ടു.


Source link

Back to top button