NEWS
ഒരേ വിഷയത്തിൽ പിഎച്ച്ഡി; ഒരേ തസ്തികയിൽ ഒരുമിച്ച് ജോലി: വൈശാഖിനും വിഷ്ണുവിനും ‘ഇരട്ട സന്തോഷം’

കോഴിക്കോട്∙ ‘ഇരട്ട പിഎച്ച്ഡി’യുടെ സന്തോഷത്തിലാണ് ചാലപ്പുറം പുതുക്കുളങ്ങര വീട്. ഈ വീട്ടിലെ ഇരട്ടസഹോദരൻമാർക്ക് ഒരേ വിഷയത്തിൽ പിഎച്ച്ഡി ലഭിച്ചു. രണ്ടു പേരും ഒരേ തസ്തികയിൽ സർക്കാർ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ചാലപ്പുറം പുതുക്കുളങ്ങര പി.കെ. വൈശാഖും പി.കെ.വിഷ്ണുവുമാണ് കൊമേഴ്സിൽ പിഎച്ച്ഡി സ്വന്തമാക്കിയത്. രണ്ടുപേരും കണ്ണൂർ സർവകലാശാലയിലാണ് ഗവേഷണം പൂർത്തിയാക്കിയത്.ഇരുവർക്കും സർക്കാർ സഹകരണവകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചു. ഇരുവരും ഒരേ തസ്തികയിൽ ഒരുമിച്ച് ജോലിക്കുചേരും. ചാലപ്പുറം പുതുക്കുളങ്ങര വത്സന്റെയും മല്ലികയുടെയും മക്കളാണ് വൈശാഖും വിഷ്ണുവും. ഭാരതിയാർ സർവകലാശാലയിലെ ഗവേഷക ഡോ.സിന്ധു ശശിയാണ് വൈശാഖിന്റെ ഭാര്യ. മകൾ: എയ്തൽ നിയോറ. തമിഴ്നാട് ടീച്ചേഴ്സ് എജ്യൂക്കേഷൻ സർവകലാശാലയിൽ ബിഎഡ് വിദ്യാർഥിനിയായ സീത ശശിയാണ് വിഷ്ണുവിന്റെ ഭാര്യ.
Source link


