ബയോടെക്നോളജിയിൽ എം.എസ്.സി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ 2026 – 28 അദ്ധ്യയന വർഷ എം.എസ്.സി ബയോടെക്നോളജിക്ക് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിംഗ് എന്നിങ്ങനെ രണ്ടു സ്പെഷ്യലൈസേഷനുകളിൽ 10 വീതം സീറ്റുകളാണുള്ളത്. 60 ശതമാനം മാർക്കിൽ കുറയാത്ത ലൈഫ് സയൻസ്/ മെഡിസിനിലെ ഏതെങ്കിലും ശാഖയിൽ ബാച്ച്ലർ ബിരുദവും GAT B സ്കോറുമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, വികലാംഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മൊത്തം മാർക്കിൽ 5% ഇളവ് ലഭിക്കും.
പ്രവേശനം ലഭിക്കുന്നവർ ആദ്യ വർഷം പ്രതിമാസം 6000 രൂപ വീതവും രണ്ടാം വർഷം 8000 രൂപ വീതവും സ്റ്റൈപൻഡിന് അർഹരാണ്. കാമ്പസിൽ ഹോസ്റ്റൽ താമസ സൗകര്യവും ലഭ്യമാണ്. 30 വരെ https://rgcb.res.in/MSc2026/ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
2. സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ബി.എ, ബി.എഡ്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമായ ബി.എ, ബി.എഡിന് ജൂലായ് 3വരെ അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നിവയുടെ ക്ലാസുകൾ ജൂലായ് 16ന് ആരംഭിക്കും. യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യം പരീക്ഷ പാസായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ദേശീയ പൊതുപ്രവേശന പരീക്ഷ (എൻ.സി.ഇ.ടി) സ്കോറിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഓരോ മേജർ വിഷയങ്ങൾക്കും പ്രത്യേകം അപേക്ഷിക്കണം.
വെബ്സൈറ്റ്: https://ssus.ac.in/
Source link
NEWS


