NEWS

രേഖകളില്ലാതെ അതിർത്തി കടന്നെത്തി; കേരളത്തിൽ തങ്ങിയ ബംഗ്ലദേശ് പൗരൻ പിടിയിൽ


കൊച്ചി ∙ അനധികൃതമായി കേരളത്തിൽ തങ്ങിയ ബംഗ്ലദേശ് പൗരൻ പൊലീസ് പിടിയിൽ. ബംഗ്ല‌ദേശ് കിഷോർപ്പോർ സ്വദേശി മുഹമ്മദ് റാത്തോൺ ഇസ്‌ലാമിനെ (33) ആണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. മേതലയിലെ പ്ലൈവുഡ് കമ്പിനിയിൽ ജോലി ചെയ്തു വരികയായിരുന്നു. യാതൊരു രേഖയുമില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ശേഷം കേരളത്തിൽ വന്ന് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് ബംഗ്ലദേശ് പൗരനാണെന്നുള്ള രേഖകൾ കണ്ടെത്തി.


Source link

Back to top button