ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി മലയാളികളുടെ പ്രിയ താരം; മുൻനിര പട്ടികയിൽ തൃഷയും

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. മേയ് മാസത്തിലെ പട്ടികയാണ് പുറത്തുവിട്ടത്. തെന്നിന്ത്യൻ നടി സാമന്തയാണ് പട്ടികയിൽ ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.
ബോളിവുഡ് താരം ദീപിക പദുക്കോൺ മൂന്നാം സ്ഥാനവും തെന്നിന്ത്യൻ താരം രശ്മിക മന്ദാന നാലാം സ്ഥാനവും സ്വന്തമാക്കി. തെന്നിന്ത്യൻ നടി കാജൽ അഗർവാളാണ് അഞ്ചാം സ്ഥാനത്ത്. നയൻതാര ആറും സായ് പല്ലവി ഏഴും കൃതി സനോൺ എട്ടും തൃഷ ഒൻപതും കത്രീന കൈഫ് പത്തും സ്ഥാനത്തെത്തി.
ആക്ഷൻ, റൊമാന്റിക് റോളുകളുമായി തിളങ്ങി നിൽക്കുകയാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക സാമന്ത. സാമന്ത അമ്മയാകാൻ ഒരുങ്ങുകയാണ്. സാമന്തയ്ക്കും പ്രശസ്ത സംവിധായകൻ രാജ് നിധി മോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് വിവരം.
സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ’മാ ഇന്ററി ബംഗാര” ത്തിന്റെ വിജയാഘോഷങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണി ആണെന്ന തരത്തിൽ ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്. വീഡിയോകളിൽ സാമന്തയ്ക്ക് നേരിയ രീതിയിൽ ’ബേബി ബംബ് ”ദൃശ്യമായിരുന്നു.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിധിമോരുവും വിവാഹിതരായത്. ദി ഫാമിലി മാൻ 2, സിറ്റാഡൽ, ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Source link


