BUSINESS

1611 കോടിയുടെ അധിക നിക്ഷേപം; കേരളത്തിന്റെ ആരോഗ്യ വികസനത്തിന് ആസ്റ്ററിന്റെ പിന്തുണ; മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡോ. ആസാദ് മൂപ്പൻ


തിരുവനന്തപുരം ∙ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ, കേരളത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധത ഡോ. ആസാദ് മൂപ്പൻ വീണ്ടും ഉറപ്പിച്ചു. സംസ്ഥാനത്തുടനീളം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, ഹെൽത്ത് കെയർ ടെക്നോളജി, മെഡിക്കൽ ടൂറിസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും അദ്ദേഹം ചർച്ച ചെയ്തു. ആസ്റ്ററിന്റെ വളർച്ചയിൽ കേരളത്തിന് എപ്പോഴും സവിശേഷമായ സ്ഥാനമാനുള്ളതെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ആസ്റ്ററിന്റെ ഏറ്റവും തന്ത്രപ്രധാനമായ വിപണികളിലൊന്നാണിതെന്നും ഇന്ത്യയിലും ലോകമെമ്പാടും ആദരിക്കപ്പെടുന്ന, അത്യന്തം വൈദഗ്ധ്യമുള്ള ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കേരളത്തിലുണ്ടെന്നത് സംസ്ഥാനത്തിന്റെ വലിയൊരു നേട്ടമാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിൽ പങ്കാളികളാകാൻ ആസ്റ്റർ പ്രതിജ്ഞാബദ്ധരാണെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിആസ്റ്ററും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ, ഈ സംയുക്ത ശൃംഖലയ്ക്ക് കീഴിൽ കേരളത്തിൽ 4575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. ഇത് അത്യാധുനിക ടെർഷ്യറി, ക്വാട്ടേണറി പരിചരണ സേവനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യ ശൃംഖലകളിലൊന്നായി മാറും. 


Source link

Back to top button