NEWS
ജന്മദിനാഘോഷം നീണ്ടത് പുലർച്ചെ വരെ; പോസ്റ്റിലിടിച്ച ശേഷവും ബൈക്ക് 50 മീറ്ററോളം തെറിച്ചു, മരിച്ചത് ഉറ്റസുഹൃത്തുക്കൾ

കൊച്ചി ∙ ജന്മദിനാഘോഷത്തിന്റെ ആവേശം കെട്ടടങ്ങും മുൻപ് നെടുമ്പാശ്ശേരി അത്താണിയിലുണ്ടായ ബൈക്കപകടം തട്ടിയെടുത്തത് തൃശൂർ സ്വദേശികളായ രണ്ട് ചെറുപ്പക്കാരെ. തൃശൂർ സ്വദേശികളും അടുത്ത സുഹൃത്തുക്കളുമായ ഗോകുൽ, അശ്വിൻ (ഇരുവരും 23) എന്നിവർ ഇന്നു രാവിലെയാണ് അപകടത്തിൽ മരിച്ചത്.ആലുവയ്ക്കടുത്ത് കരിമല്ലൂരിലുള്ള ഫാബ്രിക്കേഷൻ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ഇന്നലെയായിരുന്നു ഗോകുലിന്റെ 23ാം ജന്മദിനം. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി തുടങ്ങിയ ജന്മദിനാഘോഷം ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു എന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ 7.15 ഓടെ അത്താണി ട്രാഫിക് സിഗ്നൽ ജംക്ഷനു സമീപമായിരുന്നു ദാരുണമായ അപകടം. ഗോകുലും അശ്വിനും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ആലുവ ഭാഗത്തേക്ക് പോയ ഇവർ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അത്താണി ജംക്‌ഷൻ ലക്ഷ്യമാക്കി യു-ടേൺ എടുത്ത് മടങ്ങിവരികയായിരുന്നു.
Source link


