BUSINESS

മുകേഷ് അംബാനിയുടെ സമ്പത്തിൽ ‘വിസ്ഫോടന’ സാധ്യത; ജിയോ ഐ.പി.ഒ ‘ബമ്പറായി’ മാറിയേക്കും


ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയ്ക്ക് ജിയോ ഒരുങ്ങുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിലും സഹസ്രകോടികളുടെ വർധനയ്ക്കാണ് കളമൊരുങ്ങുന്നത്. ജിയോ ഐ.പി.ഒ വിജയമായാൽ അതും, പ്രാഥമിക ഓഹരി വില്പനയോട് അനുബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ ഉണ്ടാകാനിടയുള്ള ബുള്ളിഷ് മൊമന്റവും അംബാനിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽജിയോ ഐ.പി.ഒനിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് എന്ന ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയുടെ കീഴിലാണ് ജിയോ പ്ലാറ്റ്ഫോംസ് ബിസിനസ് ചെയ്യുന്നത്. പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നായി കമ്പനി സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കരട് രേഖ സമർപ്പിച്ചു. ഇതു പ്രകാരം 35,000 കോടി മുതൽ 40,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക വിവരം അനുസരിച്ച് 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഓഹരികൾ ജിയോ വിപണിയിൽ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൂല്യം 11-12 ലക്ഷം കോടി രൂപ വരെയാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിയോ പ്ലാറ്റ്ഫോംസിന്റെ 66.43 ശതമാനം ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കി 33.57 ശതമാനത്തിൽ 17.71 ശതമാനം മെറ്റ, ഗൂഗിൾ എന്നിവയുടെ പക്കലാണ്. ഇന്റർനാഷണൽ സ്റ്റാൻഡേർഡിലും, കപ്പാസിറ്റിയിലും ടെക്നോളജി കമ്പനികൾ പടുതുയർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് ജിയോയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞിരുന്നു.മുകേഷ് അംബാനി – ആസ്തി മൂല്യംഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം നിലവിൽ 90.4 ബില്യൺ ഡോളറുകളാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകധനികരിൽ 22ാം സ്ഥാനത്താണ് അദ്ദേഹം. അതേ സമയം, ഫോബ്സിന്റെ കണക്കുകൾ പ്രകാരം 89.4 ബില്യൺ ഡോളറുകളാണ് 23ാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്തിജിയോ ഐ.പി.ഒയും, മുകേഷ് അംബാനിയുടെ ആസ്തിയുംമികച്ച ബിസിനസ് പ്രകടനം തുടർച്ചയായി നടത്തുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി മാറാൻ സാധ്യതയുള്ള ജിയോയ്ക്ക് മികച്ച നിക്ഷേപ പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിസ്റ്റിങ്ങിൽ നേട്ടമുണ്ടായാൽ അത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ വർധനയായി പ്രതിഫലിക്കുംജിയോ ഐ.പി.ഒ വിജയമായാൽ/പ്രാഥമിക ഓഹരി വില്പനയോട് അനുബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലും റാലി നടക്കാൻ സാധ്യതയുണ്ട്. ജിയോ ഐ.പി.ഒ നടത്താൻ കരട് രേഖ സമർപ്പിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ വാരം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഒറ്റ ദിവസം 3% വരെ ഉയർച്ച നേടിയിരുന്നു. ഇത്തരത്തിൽ റിലയൻസ് ഓഹരികളിൽ കയറ്റമുണ്ടായാൽ അതും മുകേഷ് അംബാനിയുടെ ആസ്തി മൂല്യം ഉയരാൻ ഇടയാക്കും. ഫലത്തിൽ ജിയോയുടെ പ്രാഥമിക ഓഹരി വില്പനയിലൂടെ അംബാനിയുടെ ആസ്തിയിൽ സഹസ്രകോടികളുടെ വർധന ഉണ്ടാകാനുള്ള സാധ്യതകളാണ് അധികരിച്ചു നിൽക്കുന്നത്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Source link

Back to top button