AUTO

ഏറ്റവും കുടുതൽ റേഞ്ചുള്ള ടാറ്റ? പഴയ പ്രതാപത്തോടെ പുതിയ വരവ്; സിയേറ ഇവി ജൂൺ 30ന് എത്തും


പെട്രോൾ, ഡീസൽ എൻജിൻ മോഡലിന് ശേഷം ഇലക്ട്രിക്കായി ടാറ്റ സിയേറ. ജൂൺ 30ന് വിപണിയിലെത്തുന്നതിന്റെ ഭാഗമായി സിയേറ ടീസർ വിഡിയോ ടാറ്റ പുറത്തുവിട്ടു. എക്സ്റ്റീരിയർ ‍ഡിസൈൻ എലമെന്റുകൾ കാണിക്കുന്ന വിഡിയോയിലൂടെ സിയേറയ്ക്ക് ഓൾവീൽ ഡ്രൈവ് മോഡലുമുണ്ടെന്ന് ടാറ്റ പറയുന്നു. മരുഭൂമിയിലെ കുന്നും മണ്ണും പിന്നിട്ട് അനായാസം കടന്നു പോകുന്ന സിയേറയുടെ വിഡിയോയും ടാറ്റ പങ്കുവച്ചിട്ടുണ്ട്. നേരത്തെ വിപണിയിലെത്തിച്ച പെട്രോൾ, ഡീസൽ മോഡലിന് സമാനമായ രൂപഭംഗി നിലനിർത്തിക്കൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാണ് സിയറ ഇവി എത്തുന്നത്.ലുക്കിൽ മാറ്റമില്ല, എന്നാൽ വ്യത്യസ്തൻടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെപ്പോലെ ബോഡി കളറിലുള്ള ബ്ലാക് ഔട്ട് ഗ്രില്ലാണ് സിയേറയിലും. എൽഇഡി ലൈറ്റ് ബാറുകൾ നിലനിർത്തി എന്നാൽ ലൈറ്റ് ബാറിന് തൊട്ടുതാഴെയുള്ള സിയേറ ബ്രാൻഡിങ് ഒഴിവാക്കിയിട്ടുണ്ട്. മുൻ ബമ്പർ ഗ്ലോസ് ബ്ലാക്ക് ഫിനിഷും നൽകിയിട്ടുണ്ട്. കൂടാതെ സിൽവർ സ്കിഡ് പ്ലേറ്റുമുണ്ട്. വശങ്ങളിലെ പ്രധാന വ്യത്യാസം സിയേറ ഇവി എന്ന ബാഡ്ജിങ്ങും നൽകിയിരിക്കുന്നു. 19 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനത്തിൽ സിൽവ്വർ നിറത്തിലുള്ള അലോയ് വീലും നൽകിയിരിക്കുന്നു. ഉള്ളിലെ ഹൈടെക്ക് വിപ്ലവംകരുത്തും റേഞ്ചുംടാറ്റയുടെ പുതിയ acti.ev+ ആർക്കിടെക്ചറിലാണ് സിയേറ ഇവി നിർമാണം. ഹാരിയർ ഇവിക്ക് സമാനമായി 65kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. ഉയർന്ന വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനവും ഉണ്ടാകുമെന്ന് ടാറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. ഹാരിയറിനേക്കാൾ ഭാരം കുറവായതിനാൽ ഒറ്റ ചാർജിൽ 627 കിലോമീറ്ററിലധികം റേഞ്ച് സിയേറ ഇവി നൽകുമെന്നാണ് സൂചന.


Source link

Back to top button