NEWS
തല അലുമിനിയം പാത്രത്തിൽ കുടുങ്ങി; കരഞ്ഞു വന്ന ആലിയ മടങ്ങിയത് ഫയർഫോഴ്സ് മാമന്മാരോട് നന്ദി പറഞ്ഞ് – വിഡിയോ

കോഴിക്കോട് ∙ നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിൽ ആണ് ബുധനാഴ്ച രാവിലെ 11 മണിയോടെ പാത്രം കുടുങ്ങിയത്. വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി പാത്രം തലയിൽ വയ്ക്കുകയും തല പൂർണമായും പാത്രത്തിൽ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിൽ കുട്ടിയുമായി വീട്ടുകാർ എത്തുകയായിരുന്നു. സേനാംഗങ്ങൾ ഏറെ ശ്രദ്ധയോടെ കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകൾ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. കരഞ്ഞു വന്ന ആലിയ ചിരിച്ച് ഫയർഫോഴ്സ് മാമന്മാരോട് യാത്ര പറഞ്ഞാണ് സ്റ്റേഷനിൽ നിന്ന് തിരിച്ചു പോയത്
Source link


