BUSINESS

കപ്പലിന്റെ ദിവസ വാടക 470000 ഡോളർ വരെ; ടാങ്കർ‍ ഉടമകൾക്ക് ‘ബമ്പറായി’ ഇന്ത്യ, നടത്തുന്നത് ഭീമമമായ ഗൾഫ് ക്രൂഡ് പർച്ചേസ്


ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടന്ന മൂന്നര മാസത്തോളം കാലത്ത് വലിയ ആശങ്കയുണ്ടായിരുന്നത് ചരക്ക് കപ്പലുകളുടെ ഉടമസ്ഥർക്കാണ്, അഥവാ കപ്പൽ കമ്പനികൾക്കാണ്. ഇപ്പോൾ ഹോർമുസ് തുറന്നപ്പോൾ നേട്ടമുണ്ടാക്കുന്നതും ഇതേ ടാങ്കർ ഉടമകളാണ്. ഇതിനിടെ ഇന്ത്യ വൻ തോതിൽ മിഡിൽ ഈസ്റ്റിൽ നിന്ന് ക്രൂഡ് ഇറക്കുമതി നടത്താൻ തുടങ്ങിയതും ടാങ്കറുകളുടെ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്. ഒരു വലിയ ടാങ്കറിന് ഒരു ദിവസം 470,000 വരെയാണ് വാടകറോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം ഒരു ടാങ്കർ വാടകയ്ക്ക് എടുക്കുന്നതിന്റെ ചെലവ് രണ്ടാഴ്ച്ചകൾക്കകം കുതിച്ചു കയറി. ഒരു ദിവസം 106,000 ഡോളർ എന്ന നിലയിൽ നിന്ന് പ്രതിദിനം 190,000 ഡോളർ എന്ന തോതിലേക്കാണ് ഉയർന്നത്. വലിയ ക്രൂഡ് ടാങ്കറുകളുടെ (Very Large Crude Carriers (VLCCs) വരുമാനം ഒരു ദിവസം 470,000 ഡോളർ എന്ന നിലയിലേക്കും വർധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന് മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന നിരക്കാണിത്. ഇതിനിടെ ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുകയാണ്. ബ്രെന്റ് ഫ്യൂച്ചർ 77 ഡോളർ നിലവാരത്തിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.എന്നാൽ ഇതിനിടെ ആവശ്യമായ അത്രയും ചരക്ക് കപ്പലുകൾ ലഭ്യമാകുന്നില്ല എന്ന വെല്ലുവിളിയും ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ നേരിടുന്നു. കഴിഞ്ഞ വാരമാണ് യു.എസുമായുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായത്. എന്നാൽ ലോകത്തെ പ്രധാന കപ്പൽ പാതകളിലൊന്നായ ഹോർമുസിലൂടെയുള്ള ചരക്ക് നീക്കം ഇതുവരെ സാധാരണ ഗതിയിലായിട്ടില്ല.2026 ഫെബ്രുവരി അവസാനം പശ്ചിമേഷ്യൻ യുദ്ധം ആരംഭിക്കുമ്പോൾ ഏകദേശം 125 ടാങ്കറുകളാണ് ഹോർമുസ് വഴി കടന്നു പോയിരുന്നത്. നിലവിൽ ഏകദേശം 100 ടാങ്കറുകൾ മാത്രമാണ് ഈ വഴി കടന്നു പോകുന്നത്. പല മാസങ്ങളായി സപ്ലൈ തടസ്സപ്പെട്ടതിനാൽ ഇന്ത്യയടക്കം വൻ തോതിൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യങ്ങൾ കൂടുതൽ പർച്ചേസ് നടത്തുകയാണ്. ഇത് ടാങ്കറുകളുടെ ഡിമാൻഡ് പെട്ടെന്ന് വർധിക്കാൻ കാരണമായി. ഇക്കാരണത്താൽ സാധാരണ ഉണ്ടാകാത്ത വിധം ടാങ്കറുകളുടെ ദൗർലഭ്യം ഉണ്ടായിരിക്കുകയാണ്. ഉടൻ തന്നെ കൂടുതൽ കപ്പലുകൾ ഹോർമുസ് വഴി നീങ്ങാൻ തുടങ്ങും. ഇതിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ പോകുന്നത് കപ്പൽ ഉടമകളാണ്.


Source link

Back to top button