NEWS

നമുക്ക് നമ്മുടെ വഴി; ‘യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം, ആയുധങ്ങൾ നിർമിക്കണം’: നെതന്യാഹു


വെസ്റ്റ് ബാങ്ക്∙ ഇറാനെതിരെയുള്ള പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിന്റെ ആയുധ ഉത്പാദന ശേഷി വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. വെസ്റ്റ് ബാങ്കിലെ ഗൂഷ് എറ്റ്സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്ധരുമായി സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കൻ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറയുകയും ചെയ്തു. ‘‘നമുക്ക് നമ്മുടേതായ സ്വതന്ത്രമായ ആയുധോത്പാദന സംവിധാനം ആവശ്യമാണ്. സ്വന്തം ആയുധങ്ങൾ നമ്മൾ നിർമ്മിച്ചേ തീരൂ. ഇറാനെയും അവരുടെ ആശ്രിത സംഘങ്ങളെയും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ അവർക്ക് ശക്തമായ തിരിച്ചടി നൽകി. ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. 30 വർഷം കഴിയുമ്പോൾ നാം എവിടെയായിരിക്കും എന്നത് നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ നിന്ന് മോചനം നേടണം. കൂടുതൽ കരുത്ത് ആർജിക്കണം. കൂടുതൽ സാങ്കേതികവിദ്യ ഉൾക്കൊള്ളണം. കമാൻഡർമാരുടെ കൂടുതൽ തലമുറകളെ പരിശീലിപ്പിക്കണം. നമ്മുടെ ഭാവി നിർണ്ണയിക്കുന്നത് ഇതൊക്കെയാണ്’’– നെതന്യാഹു പറഞ്ഞു.


Source link

Back to top button