SPORTS

വൈഭവിനെ ഒഴിവാക്കണമായിരുന്നുവെന്ന് ട്വീറ്റ്, പ്രതികാരപ്പോരിൽ റെക്കോർഡ്; പറഞ്ഞത് വിഴുങ്ങി മുൻ ഇന്ത്യൻ താരം


മുംബൈ ∙ അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെയുള്ള മത്സരത്തിൽ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ, ഫൈനലിലെ കൗമാര താരത്തിന്റെ വിസ്ഫോടന ബാറ്റിങ്ങിനു പിന്നാലെ നിലപാട് മാറ്റി. ‘ഇപ്പോൾ മനസ്സിലായി, 50 ഓവർ ക്രിക്കറ്റിനെ, തനിക്ക് കൂടുതൽ ‘നാശം’ വിതയ്ക്കാൻ കഴിയുന്ന ഫോർമാറ്റായിട്ടാണ് വൈഭവ് കാണുന്നതെന്ന്! ആദ്യ 10 ഓവറിൽ സർക്കിളിന് പുറത്ത് വെറും രണ്ട് ഫീൽഡർമാർ മാത്രമാണുള്ളത്! ആറ് പേരല്ലല്ലോ.’ എന്നാണ് ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരെ വൈഭവിന്റെ ബാറ്റിങ് പ്രകടനത്തിനു പിന്നാലെ മഞ്ജരേക്കർ നിലപാട് മാറ്റിയത്.ഫൈനലിൽ ശ്രീലങ്ക എയ്‌ക്കെതിരെ 324.13 സ്ട്രൈക് റേറ്റോടെ 29 പന്തിൽ 8 സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയാണ്. 94 റൺസിൽ 88 റൺസും സിക്സും ഫോറും അടിച്ചാണ് വൈഭവ് നേടിയത്. 8.4 ഓവറിൽ 132 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് വൈഭവ് മടങ്ങിയത്. 11 പന്തിൽ അർധ സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചറിയുടെ റെക്കോർഡ് സ്വന്തം പേരിലാക്കി.


Source link

Back to top button