BUSINESS

നിർമിക്കുന്നത് വിഗ്രഹവും വ്യാളികളും; പിന്തുണച്ച് ഭർത്താവ്, മാസം ഒന്നരലക്ഷം വരുമാനവുമായി മാവേലിക്കരക്കാരി


ക്ഷേത്രവിഗ്രഹങ്ങളും വ്യാളികളും ഡിസൈൻ ചെയ്തു നിർമിച്ചു നൽകി മികച്ച വരുമാനം നേടുന്ന മാവേലിക്കരക്കാരി. സിഎൻസി, അക്രലിക്, ലേസർ കട്ടിങ്ങിനപ്പുറം ഒട്ടേറെ പൊതുസ്ഥലങ്ങളിൽ ഈ മേഖലയുടെ സാന്നിധ്യമായിക്കൂടിയാണ് എസ്. ധന്യ എന്ന യുവ സംരംഭക ശ്രദ്ധനേടുന്നത്. ഈ രംഗത്ത് ഒട്ടേറെ അവസരങ്ങളുണ്ടെന്ന് ധന്യ പറയുന്നു. മാവേലിക്കരയ്ക്കടുത്ത് ചേറുകുന്നത്ത് ഫോർ എവർ ഡിജിറ്റൽ ഡിസൈൻ എന്ന പേരിലാണ് ഇവർ സ്ഥാപനം നടത്തുന്നത്. എന്താണ് പ്രത്യേകത? സാധാരണ സിഎൻസി മെഷീനുകളിൽ ചെയ്യുന്ന വുഡ് കവറിങ് മാത്രമല്ല ഇവിടെ ചെയ്യുന്നത്. അക്രലിക് വർക്കുകൾ, ലേസർ കട്ടിങ്, നെയിം ബോർഡുകൾ, മരപ്പണിക്കാർക്കു വേണ്ട ഡിസൈനുകൾ എന്നിവയെല്ലാം ചെയ്യുന്നു. വിഗ്രഹങ്ങളും വ്യാളികളും ഡിസൈൻ ചെയ്തു നിർമിച്ചു നൽകുന്നതാണ് പ്രധാന ബിസിനസ്.  മികച്ച ഡിസൈനാണ്  സവിശേഷത, ധന്യ പറയുന്നു.ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാത്തരം ഡിസൈൻ വർക്കുകളും  ചെയ്യുന്നുണ്ട്. തേക്കിൻതടിയിൽ  ചെയ്തു  നൽകുന്ന ദശാവതാരം ഒരു പ്രധാന ഉൽപന്നമാണ്.  ഇത്തരം വർക്കുകൾ ചെയ്യുന്ന സ്ഥാപനങ്ങൾ അപൂർവമാണ്.  ഇവ ഏറ്റെടുത്ത് ചെയ്യാനായതും മികച്ച ഡിസൈനുകളുമാണ് സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം. മത്സരം കുറവാണ് എന്നതാണ്  ക്ഷേത്രവർക്കുകളുടെ മികവ്.എന്തുകൊണ്ട്  ഈ ബിസിനസ്? ഒരു സാധാരണ സിഎൻസി കട്ടിങ് മെഷീൻ വാങ്ങി കാർപെന്റേഴ്സിന് ആവശ്യമായ വുഡ് വർക്കുകൾ ചെയ്തുകൊടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.  ഡിസൈൻ വർക്കിനോട് ഭർത്താവിനുള്ള  താൽപര്യമാണു പ്രധാന ഘടകമായത്. പക്ഷേ, അതുകൊണ്ടുമാത്രം വിജയിക്കാനാവില്ല എന്നു മനസ്സിലായതോടെ 3ഡി കൊത്തുപണികളും ക്ഷേത്ര വർക്കുകളും ഏറ്റെടുക്കാൻ ശ്രമിച്ചു. അതു വിജയം കണ്ടു. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ബോർഡുകള്‍ക്കു പുറമേ ഇന്റീരിയർ ഡിസൈൻ വർക്കുകളും ഏറ്റെടുത്തു ചെയ്യും.    മൂന്നുപേർക്ക് ജോലി വാടകക്കെട്ടിടത്തിലാണു പ്രവർത്തനം.  ലേസർ, മെഷീൻ, സിഎൻസി കട്ടിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷീനറികൾ. വായ്പ എടുത്താണ് ഇവ വാങ്ങിയത്. കുടുംബാംഗങ്ങളുൾപ്പെടെ മൂന്നു പേരാണ് ജോലി ചെയ്യുന്നത്. ഭർത്താവ് സ്ഥാപത്തിൽ വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നു. ഓർഡർ പ്രകാരം നിർമാണം വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഓർഡർ സ്വീകരിച്ചു അതുപ്രകാരമാണു വർക്കുകൾ ചെയ്തു നൽകുന്നത്.  തുടക്കത്തിൽ നേരിട്ടുപോയി ഓർഡറുകൾ കാൻവാസ് ചെയ്യണമായിരുന്നു. ഇപ്പോൾ ഇങ്ങോട്ട് ആളുകൾ അന്വേഷിച്ച് എത്തുന്നുണ്ട്. ജോലിയുടെ മേന്മയും സോഷ്യൽ മീഡിയയിൽ ലഭിച്ച സ്വീകാര്യതയും കൊണ്ട്  ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നുമുണ്ട്.   


Source link

Back to top button