CINEMA

‘കുഞ്ഞ് ജനിക്കാൻ കൃത്യമായ സമയം നിശ്ചയിച്ചിട്ടുണ്ട്, അതിനനുസരിച്ച് കാര്യങ്ങൾ നടക്കും’; സാമന്തയുടെ വെളിപ്പെടുത്തൽ

തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​സാ​മ​ന്തയാണ് ​ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ​’ബേ​ബി​ ​ബം​ബ് ​”കാണുന്ന സാമന്തയുടെ വീഡിയോകൾ വലിയ രീതിയിൽ വെെറലാകുന്നുണ്ട്.

നടിയുടെ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​’മാ​ ​ഇന്തി​ ​ബം​ഗാര”​ ത്തിന്റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​വീ​ഡി​യോ ​ ​പ്ര​ച​രി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​താ​രം​ ​ഗ​ർ​ഭി​ണി​ ​ആ​ണെ​ന്ന​ ​ത​ര​ത്തി​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ​ ​ശ​ക്ത​മാ​യ​ത്.​ എന്നാൽ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന കാര്യം സാമന്തയോ രാജോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോഴിതാ നടിയുടെ പഴയ അഭിമുഖമാണ് വീണ്ടും വെെറലാകുന്നത്. അമ്മയാകുന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ പ്ലാനുണ്ടെന്നും ആദ്യത്തെകുട്ടി എപ്പോൾ വേണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് നടി അതിൽ പറയുന്നത്. 2018ൽ നടൻ നാഗചെെതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

‘കുട്ടി എപ്പോൾ വേണമെന്നതിന് സമയം നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ച് കാര്യങ്ങൾ നടക്കും. എനിക്ക് കുട്ടിയുണ്ടായാൽ അതാവും പിന്നെ എന്റെ ലോകം. ജോലി ചെയ്യുന്ന അമ്മമാരോട് എനിക്കെന്നും ബഹുമാനമാണ്. എന്റെ കുട്ടിക്കാലം അത്ര മനോഹരമായിരുന്നില്ല. അങ്ങനെ വളർന്നുവന്ന എല്ലാവരും ഇതുതന്നെയാകും അവരുടെ മക്കളുടെ കാര്യത്തിലും ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ച ആദ്യത്തെ കുറച്ച് വർഷങ്ങൾ ഞാൻ കുട്ടിയുടെ കൂടെതന്നെ ചെലവഴിക്കും. വേറെ എവിടെയും പോകില്ല’- സാമന്ത വ്യക്തമാക്കി. 2021ലാണ് നാഗ ചെെതന്യയും സാമന്തയും വേർപിരിയുന്നത്. പിന്നീട് ​ 2025​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​സാ​മ​ന്ത​യും​ ​രാ​ജ് ​നി​ധി​മോ​രു​വും​ ​വി​വാ​ഹി​ത​രാ​യ​ത്. ​


Source link

Back to top button