സെക്രട്ടറി വാഹനം നിഷേധിച്ചതിൽ പ്രതിഷേധം; 15 കിലോമീറ്റർ സൈക്കിളിന്‍ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ്. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേഡാണ് പതിനഞ്ച് കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് പ്രതിഷേധിച്ചത്. മന്ത്രി ബിന്ദു കൃഷ്ണയും മേയറുമടക്കം പങ്കെടുക്കുന്ന പരിപാടിക്കായി വാഹനം ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറി വിട്ടുകൊടുത്തില്ല. ഇതോടെയാണ് സൈക്കിളിൽ പരിപാടിയ്‌ക്കെത്തിയുള്ള ജിനോക്കിയുടെ പ്രതിഷേധം.
അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക പരിപാടിയിലെ പ്രധാന അതിഥികളില്‍ ഒരാളായിരുന്നു ജിനോക്കി.ഈ പരിപാടിയിൽ പങ്കെടുക്കാന്‍ പോകാനാണ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടത്. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി വാഹനം നല്‍കരുതെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഔദ്യോഗിക പരിപാടിയല്ലെന്ന് പറഞ്ഞാണ് എഡ്വേഡിന് വാഹനം നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ആദിച്ചനല്ലൂരില്‍ നിന്നും പരിപാടി നടന്ന പോർട്ട് കൊല്ലം വരെ സൈക്കിള്‍ ചവിട്ടാൻ തീരുമാനിച്ചത്.
അതേസമയം, തന്നോടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികാര നടപടിയാണ് വാഹനം വിട്ടുതരാത്തതിന് പിന്നിലെന്നാണ് ജിനോക്കി എഡ്വേഡിന്റെ ആരോപണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊട്ടിയത്തെ ഒറ്റപ്ലാമൂട് പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ച ടാര്‍ മിക്സിംഗ് ഫാക്ടറിക്കെതിരെ 21 പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകുന്ന രീതിയില്‍ ടാര്‍ മിക്സിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്. പഞ്ചായത്ത് പ്രസിഡന്റായ ജിനോക്കിയാണ് ഇതിന് നേതൃത്വം നൽകിയത്. ഇതിനോടുള്ള പ്രതികാര നടപടിയായാണ് സെക്രട്ടറി വാഹനം വിട്ടുകൊടുക്കാതിരുന്നത് എന്നാണ് ജിനോക്കിയുടെ ആരോപണം.
Source link
NEWS


