NEWS

നെടുമുടിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം


നെടുമുടി∙ ആലപ്പുഴ – ചങ്ങനാശേരി (എസി റോഡ് ) റോഡില്‍ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. നെടുമുടി  ചെമ്പുംപറം പാക്കേരി വീട്ടില്‍ രാജീവന്റെ മകന്‍ ആര്‍. അനുരാജ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പണ്ടാരക്കളം ജംക്‌ഷനു സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.ആലപ്പുഴയില്‍ നിന്നു ജോലികഴിഞ്ഞു സ്കൂട്ടറിൽ  വീട്ടിലേക്കു വരുന്നതിനിടെ അതേദിശയില്‍ നിന്നു വന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് നെടുമുടി പൊലീസ് പറഞ്ഞു. ഗുരുഗരമായി പരുക്കേറ്റ അനുരാജിനെ ഉടന്‍  ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അപകടത്തിൽപ്പെട്ട രണ്ടാമത്തെ സ്കൂട്ടറിലെ യാത്രക്കാരൻ പായിപ്പാട് സ്വദേശി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.


Source link

Back to top button