NEWS
പയ്യാമ്പലത്ത് കടലിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ∙ പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച അപകടത്തിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തി. ശനിയാഴ്ച ഉച്ചയക്ക് ഒന്നരയ്ക്ക് കടലിലിറങ്ങിയ ബെംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാറിന്റെ (20) മൃതദേഹമാണ് മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലൽ കണ്ടെത്തിയത്. മൃതദേഹം കർണാടകയിലേക്ക് കൊണ്ടുപോയി.ശനിയാഴ്ച വൈകിട്ട് കൊച്ചിയിൽ നിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ, ഡിടിപിസി ലൈഫ് ഗാർഡ്, മത്സ്യ തൊഴിലാളികൾ എന്നിവർ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ജില്ലാ കലക്ടർ പി. വിഷ്ണുരാജ് രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചു.
Source link


