LIFESTYLE

അ‌ഞ്ച് പെെസയുടെ ചെലവില്ല; വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി, മുഖം പട്ടുപോലെ തിളങ്ങും

മുഖത്തെ തിളക്കം നിലനിർത്താൻ വിലകൂടിയ ക്രീമും മറ്റും വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ചർമ്മത്തിന് എപ്പോഴും പ്രകൃതിദത്തമായ സംരക്ഷണമാണ് നല്ലത്. കെമിക്കൽ ക്രീമുകൾ തുടക്കത്തിൽ നല്ല ഫലം തരുമെങ്കിലും ക്രമേണ ഇവ ദോഷം ചെയ്യുന്നു. ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായി ഉപയോഗിക്കാൻ പറ്റുന്ന ചില സാധനങ്ങൾ പരിചയപ്പെട്ടാലോ?

ചർമ്മം മോയ്സ്‌‌ച്യുറെെസ് ചെയ്യാനും കരുവാളിപ്പും പാടുകളും അകറ്റാനും മികച്ച ഒന്നാണ് തേൻ. എന്നാൽ പലർക്കും ഇത് അറിയില്ല. രാത്രി തേൻ മുഖത്ത് പുരട്ടിയ ശേഷം 15 മിനിട്ടിന് അങ്ങനെ തന്നെ വയ്ക്കുക. ശേഷം മുഖം കഴുകാം. തേനിലേക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്ത് മുഖം സ്ക്രബ് ചെയ്യുന്നതും വളരെ നല്ലതാണ്. ഇത് ചർമ്മത്തെ സോഫ്‌റ്റാക്കുന്നു.

പാലും പാലിന്റെ പാടയും ചർമ്മത്തിന് വളരെ നല്ലതാണ്. പാലിന്റെ പാട മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇത് ചർമ്മത്തെ പട്ടുപോലെ സോഫ്റ്റാക്കുന്നു. തെെര് ഒരു നല്ല ബ്ലീച്ചിംഗ് ഏജന്റാണ്. ഇതിലേക്ക് മഞ്ഞൾപ്പൊടിയോ കറുവാപ്പട്ടയുടെ പൊടിയോ ചേർത്ത് മുഖത്ത് പുരട്ടുന്നത് ടാനും ചർമ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ ഒരു സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു.


Source link

Back to top button