NEWS
കോഴിക്കോട്ട് 54കാരി പനി ബാധിച്ച് മരിച്ചു; ഷിഗെല്ല പരിശോധനയ്‌ക്കായി സാമ്പിൾ ശേഖരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
പനി കടുത്തതോടെ ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വയറിളക്കവും പനിയും കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷിഗെല്ല പരിശോധനയ്‌ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഫലം ഇതുവരെ വന്നിട്ടില്ല.
Source link
NEWS


