NEWS
പെട്രോളിന് ഒറ്റയടിക്ക് 74 രൂപ കുറച്ചു; ഡീസലിന് 67 രൂപയും, ക്രൂഡോയിൽ വില കുറഞ്ഞതിനാലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി

പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് ഇറാനും യുഎസും വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ക്രൂഡോയിൽ വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങളിലേക്ക് പകർന്ന് പാക്കിസ്ഥാൻ സർക്കാർ. പെട്രോൾ വില ലീറ്ററിന് 74 രൂപയും (പാക്കിസ്ഥാനി രൂപ) ഡീസലിന് 67 രൂപയും കുറയ്ക്കുന്നതായി പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.ഇതോടെ പെട്രോൾ വില ലീറ്ററിന് 299.78 രൂപയാകും (ഏകദേശം 101 ഇന്ത്യൻ രൂപ). ഡീസലിന് 311.78 രൂപയും (105 ഇന്ത്യൻ രൂപ). യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കത്തിക്കയറിയതോടെ കഴിഞ്ഞ ഏപ്രിൽ 3ന് പാക്കിസ്ഥാനി സർക്കാർ പെട്രോൾ വില ലീറ്ററിന് ഒറ്റയടിക്ക് 137.24 രൂപ കൂട്ടി 458.4 രൂപയാക്കിയിരുന്നു. ഡീസലിന് 184.49 രൂപ വർധിച്ച് അന്ന് 520.35 രൂപയിലുമെത്തി.നിലവിൽ ക്രൂഡോയിൽ വില കുറഞ്ഞതിനാൽ ജനങ്ങൾക്ക് ആശ്വാസം ഉടനടി പകരുകയാണ് പ്രധാനലക്ഷ്യമെന്നും പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ പാക്കിസ്ഥാന്റെ പങ്ക് പ്രധാനമായിരുന്നുവെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ പ്രശംസാർഹമാണെന്ന് പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീറും പറഞ്ഞു.
Source link


