BUSINESS
തുച്ഛ വിലയ്ക്ക് വീടിനു ‘ലക്ഷ്വറി ലുക്ക്’! ഇറക്കുമതി ചൈനയിൽനിന്ന്; പാത്രക്കടയിൽ നിന്ന് ലോകം കീഴടക്കിയ ‘മിസ്റ്റർ ഡിഐവൈ’, ആ മാജിക്കിനു പിന്നിലെന്ത്?

കാഴ്ചയിൽ 1000 രൂപയെങ്കിലും വിലമതിക്കുന്ന, വീടിന് ലക്ഷ്വറി ലുക്ക് സമ്മാനിക്കുന്ന ഒരു ആന്റിക് ക്ലോക്ക് വെറും 190 രൂപയ്ക്ക് കിട്ടിയാലോ? വിലക്കുറവ് എന്ന് കേൾക്കുമ്പോൾ ഗുണനിലവാരം കുറവായിരിക്കും എന്ന് ചിന്തിക്കുന്നവരുടെ ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ‘മിസ്റ്റർ ഡിഐവൈ’ എന്ന സ്റ്റോർ മുന്നേറുന്നത്. സാധാരണക്കാരുടെ പോക്കറ്റ് ചോരാതെ വീട്ടിലേക്ക് വേണ്ട മികച്ച ഉൽപന്നങ്ങൾ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ എത്തിക്കുന്ന ആ ബിസിനസ്സ് മാജിക് എന്താണ്?റീട്ടെയ്ൽ ബിസിനസിൽ യാതൊരു മുൻപരിചയവുമില്ലാത്ത രണ്ട് സഹോദരന്മാർ. അതിലൊരാളായ ടാൻ യു യെ തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു എൻജിനീയറായും സ്റ്റോക്ക് ബ്രോക്കറായും ജോലി നോക്കിയ ഫിസിക്സ് ബിരുദധാരിയായിരുന്നു. ജോലി ഉപേക്ഷിച്ച് ഒരു ചെറിയ പാത്രക്കട തുടങ്ങുക എന്ന ചെറിയ ആശയത്തിൽ നിന്നാണ് മലേഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ മിസ്റ്റർ ഡിഐവൈ ജനിക്കുന്നത്. ഇന്ന് 5 ബില്യൻ ഡോളറിലധികം വരുമാനമുള്ള ആഗോള ബിസിനസ് സാമ്രാജ്യമായി കമ്പനി വളർന്നു. ലോകമെമ്പാടുമുള്ള 14 രാജ്യങ്ങളിലായി 5,000ത്തിലധികം സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ഇതിൽ ഇന്ത്യയിൽ മാത്രം കമ്പനിക്ക്, കൊച്ചിയിൽ ഉൾപ്പടെ 425–ലധികം സ്റ്റോറുകളുണ്ട്.∙ ‘ബ്രേക്കിങ് ബാഡ്’ സെറ്റ് പോലൊരു തുടക്കം ഇന്ന് കാണുന്ന ആകർഷകമായ സ്റ്റോറുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു മിസ്റ്റർ ഡിഐവൈയുടെ ആദ്യ രൂപം. പ്രശസ്ത വെബ് സീരീസായ ‘ബ്രേക്കിങ് ബാഡി’ലെ ഒരു കൊലപാതക രംഗം ചിത്രീകരിക്കുന്ന സെറ്റ് പോലെ ഭയപ്പെടുത്തുന്നതായിരുന്നു ആദ്യത്തെ കടയെന്ന് പലരും തമാശയായി പറയാറുണ്ട്. എങ്കിലും കുറഞ്ഞ വിലയും ആവശ്യസാധനങ്ങളുടെ ലഭ്യതയും മലേഷ്യൻ ജനതയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. ആദ്യ വർഷം വെറും മൂന്ന് ഔട്ട്‌ലെറ്റുകളുമായി അവസാനിപ്പിച്ച കമ്പനി, 2005 മുതൽ 2008 വരെയുള്ള കാലയളവിൽ വളരെ പതുക്കെയാണ് വികസിച്ചത്.എന്നാൽ, 2008ൽ ഒറ്റപ്പെട്ട കടകൾ എന്ന ശൈലിയിൽ നിന്ന് മാറി ഷോപ്പിങ് മാളുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതോടെ ബിസിനസിന്റെ ഗതി പൂർണമായി മാറി. ഒരു പ്രമുഖ ‘എഇഒഎൻ’ ഷോപ്പിങ് മാളിനുള്ളിൽ ആദ്യ സ്റ്റോർ തുറന്നതിന് പിന്നാലെ ടെസ്‌കോ, ജയന്റ് തുടങ്ങിയ മുൻനിര ഹൈപ്പർമാർക്കറ്റുകളുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.∙ വിപണിയിലെ വിടവ് നികത്തിയ തന്ത്രം
Source link


