SPORTS
‘സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കോലി ടെസ്റ്റ് ക്രിക്കറ്റിൽ രാജകീയ വിടവാങ്ങൽ അർഹിച്ചിരുന്നു’

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് തരംഗമായി മാറിയ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സാധ്യതകൾ വൈഭവ് നിറവേറ്റിയാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിന് അത് ഇടയാക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. യുവതാരത്തിന്റെ പ്രകടനങ്ങളെ അമിതമായി വിശകലനം ചെയ്യുന്നത് നിർത്താൻ അദ്ദേഹം ആരാധകരോടും വിദഗ്ധരോടും അദ്ദേഹം അഭ്യർഥിച്ചു. സച്ചിൻ തെൻഡുൽക്കറും വൈഭവ് സൂര്യവംശിയും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്ന ചോദ്യത്തിന് ഇരുവരെയും താരതമ്യം ചെയ്യാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇംഗ്ലണ്ട് പരമ്പരയിൽ വിരാട് കോലി കളിക്കണമായിരുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഒരു രാജകീയ വിടവാങ്ങൽ അദ്ദേഹം അർഹിച്ചിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. ‘വിരാട് കോലി ഒരു വേറെ ലെവലാണ്. അദ്ദേഹത്തിന് അഭിനിവേശം, ആക്രമണോത്സുകത, പ്രതിബദ്ധത എന്നിവയുണ്ട്. അദ്ദേഹം അതിശയകരമായ കളിക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ ഐസിസി ട്രോഫി നേടാൻ ഭാഗ്യമില്ലാതെ പോയതാണ് അദ്ദേഹത്തിന്റെ ദുര്യോഗം. ഇന്ത്യൻ ക്രിക്കറ്റിന് ഇത്രയധികം സംഭാവന ചെയ്ത കോലിയെ പോലുള്ള ഒരാൾക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു രാജകീയമായ വിടവാങ്ങൽ നൽകേണ്ടതായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല.’ – ശ്രീകാന്ത് പറഞ്ഞു.
Source link


