SPORTS
അർധസെഞ്ചറിയുടെ ‘പടിക്കൽ’ ദേവ്ദത്തും വീണു, ഇനി പ്രതീക്ഷ ‘കീപ്പർമാരിൽ’; 300ന് അടുത്ത് ലീഡുമായി ഇന്ത്യ

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 294 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണർ യശസ്വി ജയ്സ്വാൾ (0), കെ.എൽ.രാഹുൽ (47 പന്തിൽ 35), ശുഭ്മൻ ഗിൽ (20 പന്തിൽ 8), ദേവ്‌ദത്ത് പടിക്കൽ (75 പന്തിൽ 44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ 4ന് 116 റൺസെന്ന എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് (22 പന്തിൽ 21), ധ്രുവ് ജുറേൽ (9 പന്തിൽ 5) എന്നിവരാണ് ക്രീസിൽ.പിന്നീടെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് രണ്ടാം ഇന്നിങ്സിലും തിളങ്ങാനായില്ല. എട്ടു റൺസ് മാത്രമെടുത്ത ഗില്ലിനെ പ്രഭാത് തന്നെ മടക്കി. ഇതോടെ പടിക്കലിൽ തന്നെയായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ അർധസെഞ്ചറിയിലേക്ക് കുതിച്ച പടിക്കലിനെ കേശര നുവന്ത, 28–ാം ഓവറിൽ വിക്കറ്റിനു മുന്നിൽ കുരുക്കി. കീപ്പർമാരായ ഋഷഭ് പന്തും ധ്രുവ് ജുറേലും പിടിച്ചുനിന്നതോടെ ആദ്യ സെഷൻ മറ്റു പരുക്കുകളില്ലാതെ ഇന്ത്യ പൂർത്തിയാക്കി. പരമാവധി ലീഡ് കണ്ടെത്തി, ലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയാകും ഇനി ഇന്ത്യയുടെ ലക്ഷ്യം.∙ മൂന്നാ ദിനം സ്പിൻ ഡേ! ഇന്ത്യയെ 462ൽ പുറത്താക്കി, ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കു തുടക്കം പിഴച്ചു. ഓപ്പണർ നിഷാൻ ഫെർണാണ്ടോയെ (0) പുറത്താക്കിയ സിറാജാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നാലെ സീനിയർ താരം ദിനേശ് ചണ്ഡിമൽ (4) മാനവ് സുതാറിനു മുന്നിൽ വീണു. അതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നർമാർ ലങ്കയെ 5ന് 90 എന്ന സ്കോറിൽ പിടിച്ചുകെട്ടി. ഫോളോഓൺ മുന്നിൽക്കണ്ട ലങ്കയെ അതിൽനിന്നു രക്ഷിച്ചത് ആറാം വിക്കറ്റിൽ ഒന്നിച്ച സോനൽ– ഡിക്‌വെല്ല സഖ്യമാണ്. കരുതലോടെ നിലയുറപ്പിച്ച ഇരുവരും പ്രതിരോധത്തിലൂന്നി ഇന്ത്യൻ സ്പിന്നർമാരെ നേരിട്ടു. സ്വീപ് ഷോട്ടുകളിലൂടെ തുടർച്ചയായി ബൗണ്ടറി കണ്ടെത്തിയ സോനലാണ് ലങ്കയുടെ സ്കോർ ബോർഡ് ചലിപ്പിച്ചത്.
Auto ⏭️


