NEWS
എസി പൊട്ടിത്തെറിച്ച് കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം, 9 പേർക്ക് ദാരുണാന്ത്യം; മരിച്ചത് ബംഗ്ലദേശ് പൗരന്മാർ

കൊൽക്കത്ത ∙ കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒൻപത് പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം. ഹോട്ടലിനുള്ളിൽ തീ പടർന്നതോടെ മുറികൾക്കുള്ളിൽ കുടുങ്ങിപ്പോയവരാണ് മരണപ്പെട്ടത്. മരിച്ച ഒൻപത് പേരും ചികിത്സയ്ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലദേശ് പൗരന്മാരാണെന്ന് ഫയർഫോഴ്സ് അധികൃതർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ഹോട്ടൽ മുറിയിലെ എയർ കണ്ടീഷനർ പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയതും ജനസാന്ദ്രതയേറിയതുമായ ന്യൂ മാർക്കറ്റിനു സമീപമുള്ള ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിലാണ് അപകടമുണ്ടായത്.
Fashion ⏭️


