LIFESTYLE
യുദ്ധപ്പുകയിലമർന്ന് റിയൽ എസ്റ്റേറ്റ്! കുതിച്ചുയർന്ന് ചെലവുകൾ; ആശങ്കയിലായി ഇന്ത്യൻ ഭവനവിപണിയും കുടുംബങ്ങളും

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ റെക്കോർഡ് ഭവന കൈമാറ്റങ്ങൾക്കാണ് 2026ൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല സാക്ഷ്യം വഹിക്കേണ്ടിയിരുന്നത്. കോവിഡിന് ശേഷമുള്ള വൻ കുതിപ്പിൽ, 2021നും 2023നും ഇടയിൽ ആരംഭിച്ച ലക്ഷക്കണക്കിന് പ്രോജക്ടുകളാണ് ഈ വർഷം പൂർത്തിയാകാനിരിക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ത്യൻ ഭവനവിപണിയുടെ ഈ സ്വപ്നക്കുതിപ്പിന് മേൽ കരിനിഴൽ വീഴ്ത്തുകയാണ്.മാസങ്ങളോളം നീണ്ടുനിന്ന യുഎസ്-ഇറാൻ യുദ്ധവും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ ഭവന നിർമാണ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ഗ്രൂപ്പായ ‘അനറോക്ക്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ധനവില വർധനവ്, സപ്ലൈ ചെയിൻ തടസ്സങ്ങൾ, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം എന്നിവ പ്രോജക്ടുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് വലിയ വെല്ലുവിളിയാകും.2026: ഒരു റെക്കോർഡ് വർഷം, പക്ഷേ…അനറോക്കിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ മുൻനിരയിലുള്ള ഏഴ് മെട്രോ നഗരങ്ങളിലായി ഏകദേശം 5,40,400 ഭവന യൂണിറ്റുകളാണ് 2026ൽ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറാൻ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025ൽ ഇത് 5.19 ലക്ഷം യൂണിറ്റുകളായിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം റിയൽ എസ്റ്റേറ്റ് വിപണിയിലുണ്ടായ അഭൂതപൂർവമായ ഉണർവാണ് ഈ റെക്കോർഡ് ഡെലിവറി പൈപ്പ്‌ലൈനിന് കാരണമായത്. എന്നാൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ സമയത്താണ് രാജ്യാന്തര പ്രതിസന്ധികൾ വില്ലനായി അവതരിച്ചിരിക്കുന്നത്.എംഎംആർ, പുണെ, ബെംഗളൂരു നഗരങ്ങൾക്ക് കനത്ത തിരിച്ചടി
Source link
CINEMA
CINEMA


