LIFESTYLE

ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം; ആറുകാര്യങ്ങൾ അറിഞ്ഞിരിക്കണം

ബീഫ് ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ചിലർ വീട്ടിൽ ബീഫ് വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ അത് സൂക്ഷിച്ചില്ലെങ്കിൽ പിന്നീട് പാകം ചെയ്ത് കഴിക്കുമ്പോൾ ശരീരത്തിന് ദോഷം ചെയ്യും. ബീഫ് എങ്ങനെ ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് നോക്കാം.

ബീഫ് വാങ്ങിയ ഉടൻ നന്നായി കഴുകി എയർ ടെെറ്റ് പാത്രങ്ങളിലോ സീൽ ചെയ്ത കവറുകളിലോ വേണം സൂക്ഷിക്കാൻ. ഇത് മറ്റ് ഭക്ഷണങ്ങളിലേക്ക് ബാക്ടീരിയ പടരുന്നത് തടയും. ഫ്രിഡ്ജിന്റെ താപനില നാല് ഡിഗ്രി സെൽഷ്യസിന് താഴെയായിരിക്കണം. വേവിക്കാത്ത ബീഫ് മൂന്ന് മുതൽ അഞ്ച് വരെയും വേവിച്ച ബീഫ് മൂന്ന് ദിവസം വരെയും ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാം. ചെറിയ അളവുകളിൽ പായ്ക്ക് ചെയ്ത് വച്ചശേഷം ആവശ്യാനുസരണം മാത്രം എടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

എപ്പോഴും ബീഫ് ഫ്രിഡ്ജിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് ഇതിലെ വെള്ളം വീഴുന്നത് തടയും. മസാല പുരട്ടിയ ബീഫ് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്റ്റീൽ പാത്രങ്ങൾക്ക് പകരം ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക.

ബീഫ് മൂന്നുദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പ്ലാനുണ്ടെങ്കിൽ അത് ഫ്രീസറിലേക്ക് മാറ്റുക. ഇങ്ങനെ വയ്ക്കുമ്പോൾ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ ഇത് പൊതിഞ്ഞശേഷം ഒരു പ്ലാസ്റ്റിക് സിപ്പ് ലോക്ക് ബാഗിൽ വയ്ക്കുക.


Source link

Back to top button