NEWS
130 രൂപ ടോൾ അടയ്ക്കാനില്ല; ഒളവണ്ണയിൽ ടോൾ വെട്ടിച്ച് 9 കോടിയുടെ റോൾസ് റോയ്സ് കാർ

പന്തീരാങ്കാവ് ( കോഴിക്കോട്) ∙ദേശീയപാത ബൈപാസിൽ ഒളവണ്ണയിൽ 130 രൂപയുടെ ടോൾ അടയ്ക്കാതെ, വെട്ടിച്ചു കടന്നത് 9 കോടിയിലധികം രൂപ വിലയുള്ള റോൾസ് റോയ്സ് കാർ. പൊലീസിനും റോൾസ് റോയ്സ് കമ്പനിക്കും പരാതി നൽകി ടോൾ പ്ലാസ അധികൃതർ. എച്ച്ആർ 72 കെ 7977 എന്ന ഹരിയാന റജിസ്ട്രേഷനുള്ള റോൾസ് റോയ്സ് ഗോസ്റ്റ് കാറാണ് കഴിഞ്ഞ 4ന് വൈകിട്ട് 3.36നു രാമനാട്ടുകരയിൽ നിന്നു വെങ്ങളം ഭാഗത്തേക്കുള്ള ടോൾ വെട്ടിച്ചുകടന്നത്. ജീവനക്കാർ ടോൾ ബാരിയർ ആം അടയ്ക്കുന്നതിനു മുൻപു തന്നെ കാർ അപ്പുറത്തെത്തിയിരുന്നു. ഹരിയാന റജിസ്ട്രേഷനുള്ള മറ്റൊരു വാഹനം പല തവണയാണ് ടോൾ കൊടുക്കാതെ വെട്ടിച്ചു കടന്നത്. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ ഇത്തരത്തിൽ ടോൾ വെട്ടിച്ചുകടക്കുന്നതായും പൊലീസിൽ ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
Source link


