NEWS
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകന് നേരെ കയ്യേറ്റം; പലതവണ മുഖത്തടിച്ചു

ജയ്പുർ∙ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ കയ്യേറ്റം. അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപാണ് സംഭവം. അനുയായികളുടെ തോളിലേറി നീങ്ങുന്നതിനിടെ, ആൾക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ പലതവണ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയും താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ വിദ്യാർഥി കൂട്ടായ്മയോടെയാണ് സിജെപി രാജ്യവ്യാപക പ്രതിഷേധ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമൃത്സർ, പുണെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിലും യുവജന പ്രതിഷേധങ്ങൾ നടന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചില്ലെങ്കിൽ ഡൽഹിയിൽ വീണ്ടും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Source link


