BUSINESS

‘മലയാളിക്ക് താങ്ങാവുന്ന വില’; E20 മുതൽ E100 വരെ ഇന്ധനം അടിക്കാം, മാരുതിയുടെ ഇന്ത്യയിലെ ‘വിപ്ലവ’ മോ‍ഡൽ


E100 ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യ ഫ്ലെക്സ് ഫ്യുവൽ കാർ മാരുതി സുസുക്കി ഈ മാസം തുടക്കത്തിലാണ് അവതരിപ്പിച്ചത്. വാഗൺ ആർ ZXi+ (WagonR ZXi+) എന്ന ഈ മോഡലിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം പ്രൈസ്, മാരുതി ഔദ്യോഗികമായി പുറത്തു വിട്ടു. 7,23,900 രൂപയാണ് വില. കേരളത്തിലെ റോഡുകളിൽ എസ്.യു.വികൾ പെരുകുന്ന ഇക്കാലത്ത് ഇത് മലയാളികൾക്ക് പൊതുവെ താങ്ങാൻ സാധിക്കുന്ന വിലയാണെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ വാഹനത്തിന്റെ സ്പെസിഫിക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം. ഇന്ത്യയിൽ ഗതാഗത മേഖലയിൽ എഥനോൾ വിപ്ലവം നടക്കുന്ന സമയമാണിത്. രാജ്യത്ത് 100% എഥനോൾ അഥവാ E100 ഫ്യുവൽ ഉപയോഗിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ നൽകിയത്. ഇതോടനുബന്ധിച്ചാണ് മാരുതിയുടെ പുതിയ മോഡൽ ശ്രദ്ധ നേടുന്നത്. നിലവിൽ കമ്പനി ഈ മോഡലിന്റെ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്.സ്പെസിഫിക്കേഷൻ ഇങ്ങനെ…E100 ഇന്ധനത്തിൽ ഓടുന്ന ഇന്ത്യയിലെ ആദ്യ പാസഞ്ചർ വാഹനമെന്ന വിശേഷണമാണ് ഈ മോഡലിനുള്ളത്2026 ജൂൺ നാലാം തിയ്യതിയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.പെട്രോൾ മാനുവൽ ട്രിം സംവിധാനം പുതിയ മോഡലിൽ ലഭ്യമാണ്. വാഗൺ ആർ സ്റ്റാൻഡേർഡ് മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന K12N 4 സിലിണ്ടർ 1.2 ലിറ്റർ എൻജിനാണ് ഫ്ലെക്സ് ഫ്യുവൽ മോഡലിനുമുള്ളത്. സാധാരണ വാഗൺ ആർ വേരിയന്റുകൾക്ക് സമാനമായി 90.9 PS പവർ, 113.7 Nm ടോർക്ക് എന്നിങ്ങനെയാണ് മറ്റ് സ്പെസിഫിക്കേഷനുകൾ. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എൻജിനാണ് ഈ വാഹനത്തിന്റേത്. സ്റ്റാൻഡേർഡ് വാഗൺ ആർ മോഡലുകളിലേതു പോലെ AMT ഓപ്ഷൻ ഫ്ലെക്സ് ഫ്യുവൽ മോഡലിൽ നിലവിൽ ലഭ്യമല്ല. ബാക്കിയുള്ള എല്ലാ ഫീച്ചറുകളും പുതിയ വേരിയന്റിലും നൽകിയിരിക്കുന്നു. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, എ.സി, ഫ്രണ്ട് & റിയർ പവർ വിൻഡോസ്, 60:40 ഫോൾഡിങ് റിയർ സീറ്റ് ഓപ്ഷനുകൾ ,ആറ് എയർ ബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ലോക്ക് ഡിസ്ട്രിബ്യൂഷനോടു കൂടിയ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺ്ടോൾ, ഹിൽ ഹോൾഡ് എന്നിവയെല്ലാം ഇത്തരത്തിൽ ഫീച്ചറുകളാണ്. വിവിധ എഥനോൾ ബ്ലെൻഡുകൾ ഉപയോഗിക്കുന്ന തരം എൻജിനാണ് വാഹനത്തിന്റേതെന്ന് മാരുതി അറിയിച്ചുE20 ഇന്ധനം (20% പെട്രോൾ + 80% പെട്രോൾ) മുതൽ E100 ഫ്യുവൽ (100% എഥനോൾ) വരെ വിവിധ എഥനോൾ-പെട്രോൾ ബ്ലെൻഡ് ഫ്യുവൽ വേരിയന്റുകൾ ഈ വാഹനത്തിൽ ഉപയോഗിക്കാം. അതേ സമയം നിലവിലെ ഇന്ത്യൻ റെഗുലേഷൻസ് പ്രകാരം ഇപ്പോഴത്തെ സാഹചര്യത്തിൽ E85 ഫ്യുവൽ (15% പെട്രോൾ + 85% എഥനോൾ) വരെയാണ് ഉപയോഗിക്കാൻ സാധിക്കുക.പുതിയ ഫ്ലെക്സ് ഫ്യുവൽ മോഡൽ അവതരിപ്പിച്ചതോടെ ഫുൾ ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോൾ, സി.എൻ.ജി, ഫ്ലെക്സ് ഫ്യുവൽ മോഡലുകൾ പോർട്ഫോളിയോയിലുള്ള ഇന്ത്യയിലെ ആദ്യ കാർ നിർമാണ കമ്പനിയായി മാരുതി സുസുക്കി മാറിയിരിക്കുന്നു.


Source link

Back to top button