FASHION

വെറും 15 മിനിട്ടിൽ പത്ത് വയസ് കുറയ്‌ക്കാം; തൈരുണ്ടെങ്കിൽ പരീക്ഷിച്ച് നോക്കൂ, നിത്യയൗവനം നേടാം

മുടി നരയ്‌ക്കുന്നതും ചർമത്തിൽ ചുളിവുകൾ വരുന്നതും സ്വാഭാവികമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രശ്‌നവും കൂടിവരുന്നു. എന്നാൽ, ഇനി എത്ര പ്രായം കൂടിയാലും നിങ്ങളുടെ മുടിയും ചർമവും യൗവനത്തോടെയിരിക്കും. അതിന് ചെയ്യേണ്ട ഒരു നാച്വറൽ ഹെയർ ഡൈയും ഫേസ്‌പാക്കും നോക്കാം. ഇത് ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ ഫലം ഉറപ്പാണ്. ഇവ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഹെയർ ഡൈ

ഇരുമ്പ് പാത്രത്തിൽ നെല്ലിക്കപ്പൊടി, നീലയമരിപ്പൊടി, മൈലാഞ്ചിപ്പൊടി, കാപ്പിപ്പൊടി എന്നിവ ഒരു സ്‌പൂൺ വീതമെടുത്ത് യോജിപ്പിച്ച് ചെറുചൂടിൽ വറുത്തെടുക്കുക. ചെറിയ കറുപ്പ് നിറമാകുമ്പോൾ തീ ഓഫ് ചെയ്‌ത് ചൂടാറാൻ വയ്‌ക്കുക. തണുക്കുമ്പോൾ ഇതിലേക്ക് തൈര് ചേർത്ത് യോജിപ്പിച്ച് ഡൈ രൂപത്തിലാക്കി എട്ട് മണിക്കൂർ ഇരുമ്പ് പാത്രത്തിൽ തന്നെ അടച്ചുവയ്‌ക്കുക. ശേഷം എണ്ണമയമില്ലാത്ത മുടിയിൽ പുരട്ടി ഷാംപൂ ഉപയോഗിക്കാതെ കഴുകികളയാവുന്നതാണ്. നര മാറാൻ മാത്രമല്ല, മുടി നന്നായി വളരാനും ഈ ഡൈ സഹായിക്കും.

ഫേസ്‌പാക്ക്

ഒരു സ്‌പൂൺ ബീറ്റ്‌റൂട്ട് പൊടി, അൽപ്പം കറ്റാർവാഴ ജെൽ, ഒരു വൈറ്റമിൻ ഇ ടാബ്‌ലറ്റ്, ഒരു സ്‌പൂൺ തൈര് എന്നിവ യോജിപ്പിച്ച് 10 മിനിട്ട് വച്ചശേഷം മുഖത്തും കഴുത്തിലും പുരട്ടാം. 15 – 20 മിനിട്ട് വച്ചശേഷം കഴുകി കളയാം. മുഖത്ത് ഉടൻതന്നെ തിളക്കം വരുന്നത് നിങ്ങൾക്ക് കാണാം.


Source link

Back to top button