CINEMA

മടങ്ങി വരുന്നു, മക്കൾക്കുവേണ്ടി ശില്പ ഷെട്ടി

വെള്ളിത്തിരയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്പ ഷെട്ടി. മക്കൾക്കുവേണ്ടിയാണ് മടങ്ങി വരവ് ആഗ്രഹിക്കുന്നതെന്ന് ശില്പ ഷെട്ടി പറഞ്ഞു.

‘എന്റെ മക്കൾ എന്നെ ഇതുവരെ വലിയ സ്‌ക്രീനിൽ കണ്ടിട്ടില്ല. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യമുണ്ട്.. മക്കളായ സമിഷയും വിയാനും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ മാത്രമേ എന്റെ സിനിമകൾ കണ്ടിട്ടുള്ളൂ. അതിനാൽ വീണ്ടും സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട്, മുൻപ് ചെയ്ത പോലത്തെ സിനിമ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന ചിത്രം 2023ൽ മകൻ വലിയ സ്‌ക്രീനിൽ കണ്ടിട്ടുണ്ട്. എന്നാൽ അതൊരു പ്രിവ്യൂ തിയേറ്ററിൽ ആയിരുന്നു.

പല സിനിമകളും ചെയ്യാൻ അവസരം വന്നിരുന്നു. ചില സിനിമകളോട് ‘നോ’ പറഞ്ഞു. ‘ഞാൻ ‘നോ’ പറഞ്ഞ പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അതിന്റെ കാരണം തീർത്തും ന്യായമായിരുന്നു. അക്കൂട്ടത്തിൽ ചില വമ്പൻ ചിത്രങ്ങൾ പോലുമുണ്ടായിരുന്നു. ആ സിനിമകൾ പോലും വേണ്ട എന്നു വച്ചു. കാരണങ്ങൾ പലതാണ് . തീരുമാനങ്ങളിൽ പശ്ചാത്താപമില്ലെന്നും ശില്പ ഷെട്ടി വ്യക്തമാക്കി.


Source link

Back to top button