NEWS
‘രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങളില്ല, ജനക്ഷേമത്തിനായുള്ള ശ്രമങ്ങൾ തുടരും’; നടി ഗൗതമി എഐഎഡിഎംകെ വിട്ടു

ചെന്നൈ ∙ നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് അയച്ച കത്തിലാണ് ഗൗതമി തന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചത്.‘‘ഇന്ന്, 2026 ജൂൺ 14 മുതൽ, അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എനിക്ക് നൽകിയിട്ടുള്ള എല്ലാ ചുമതലകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറുകയാണ്’’ – രാജിക്കത്തിൽ ഗൗതമി കുറിച്ചു. രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങൾ കൊണ്ടല്ല താൻ ഈ തീരുമാനമെടുത്തതെന്ന് നടി പറയുന്നു. സ്വന്തം സംഘടനയിലൂടെയും സ്വതന്ത്രമായും ജനങ്ങൾക്കായി ക്ഷേമപ്രവർത്തനങ്ങൾ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗൗതമി കത്തിൽ വ്യക്തമാക്കി. പാർട്ടി ചട്ടക്കൂടുകൾക്ക് പുറത്തുനിന്നുകൊണ്ട് ജനക്ഷേമത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി ഭാരവാഹികൾക്കും ജില്ലാ സെക്രട്ടറിമാർക്കും താഴെത്തട്ടിലുള്ള പ്രവർത്തകർക്കും അവർ നൽകിയ പിന്തുണയ്ക്ക് ഗൗതമി നന്ദി അറിയിച്ചു.
Source link


