NEWS
കെ. മുരളീധരന്റെ വാർത്താ സമ്മേളന പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്; സിപിഎം പ്രവർത്തകന് എതിരെ കേസ്

താമരശ്ശേരി ∙ നിപ്പ രോഗവ്യാപനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാർത്താ സമ്മേളനം സംബന്ധിച്ച് സമൂഹമാധ്യമത്തിൽ നൽകിയ പോസ്റ്റിനു താഴെ വിദ്വേഷ കമന്റിട്ട സിപിഎം പ്രവർത്തകന് എതിരെ കേസ്. താമരശ്ശേരി സ്വദേശി വിപിൻ തേറ്റാമ്പുറത്തിന് എതിരെ ആണ് രാഷ്ട്രീയ കക്ഷികൾക്കിടയിൽ സംഘർഷവും ലഹളയും ഉണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിൽ കലാപം ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടെന്ന കുറ്റം ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തത്.കെപിസിസി അംഗം പി.സി. ഹബീബ് തമ്പി താമരശ്ശേരി പൊലീസിൽ ശനിയാഴ്ച നൽകിയ പരാതിയിലാണ് നിയമനടപടി. ശനിയാഴ്ച രാത്രി ഏഴിനാണ് ഇത്തരം പ്രകോപനപരമായ പോസ്റ്റ് ഇട്ടതെന്നാണ് പരാതിയിൽ പറയുന്നത്. താമരശ്ശേരിയിലെ രാഷ്ട്രീയ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പോസ്റ്റാണ് വിപിൻ സമൂഹമാധ്യമത്തിൽ ഇട്ടതെന്ന് ഹബീബ് തമ്പി പറഞ്ഞു.
Source link


