NEWS

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് അടുത്ത കരസേനാ മേധാവി


ന്യൂഡൽഹി∙ ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ അടുത്ത കരസേനാ മേധാവിയായി നിയമിച്ചു. ജൂൺ 30ന് അദ്ദേഹം ചുമതലയേൽക്കുമെന്നു പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ധീരജ് സേത്ത് നിലവിൽ കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജൂൺ 30ന് സർവീസിൽ നിന്നു വിരമിക്കുന്നതോടെയാണ് ധീരജ് സേത്ത് കരസേനാ മേധാവിയായി ചുമതലയേൽക്കുക.‘നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് പകരമായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ അടുത്ത കരസേനാ മേധാവിയായി നിയമിക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നൽകി. 2026 ജൂൺ 30 മുതൽ നിയമനം പ്രാബല്യത്തിൽ വരും. 2028 ഓഗസ്റ്റ് 31 വരെ ആയിരിക്കും നിയമന കാലാവധി’– പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.


Source link

Back to top button