CINEMA

നൈല ഉഷയുടെ മുന്നിൽ പ്രായം തോൽക്കുന്നു

40 പിന്നിടുമ്പോഴും സൂപ്പർ സ്റ്റൈലിൽ ആണ് മലയാളത്തിന്റെ പ്രിയതാരം നൈല ഉഷ. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും മലയാളികൾക്ക് പ്രിയങ്കരിയായ നൈല ഉഷയുടെ ഡെനീം വേഷം ധരിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മമ്മൂക്കയെ പോലെ പ്രായം തോൽക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. ഇടയ്ക്ക് സിംപിൾ മേക്കപ്പിനൊപ്പം കൂളിങ് ഗ്ളാസ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി ചിത്രം കുഞ്ഞനന്തത്തിന്റെ കടയിലൂടെയാണ് സിനിമാ പ്രവേശം. തിരുവനന്തപുരത്ത് ജനിച്ച നൈല ഉഷ ഏഴാം ക്ളാസ് വരെ വളർന്നത് അബുദാബിയിലെ അൽ അയ്നിലാണ്. കോളേജ് പഠനത്തിനുശേഷം നൈലയുടെ പ്രവാസജീവിതം ആരംഭിച്ചു. 2004 ഏപ്രിൽ മുതൽ എ.ആർ.എൻ 6.7 എഫ്. എം. റേഡിയോയിൽ അവതാരകയായി ദുബായിൽ എത്തി. ഏറെ മോഹിച്ച ജോലിയിൽ പത്തൊൻപതു വർഷം പൂർത്തിയാകയാണ്.

”പണ്ട് കൊതിയോടെ നോക്കിനിന്ന ഓഫീസിൽ, ഞാൻ ഏറെ മോഹിച്ച ജോലിയിൽ പത്തൊൻപതു വർഷം. പുലർച്ചെ അഞ്ചിന് ഉണരും. ആറുമണിക്ക് പ്രോഗ്രാം തുടങ്ങും. പിന്നെ നാട്ടുവിശേഷങ്ങളും ലോക കാര്യങ്ങളുമായി പ്രേക്ഷകരോടൊപ്പം. ഈ ജന്മം മുഴുവൻ ഇവിടെ. ഇങ്ങനെ, ഇതേപോലെ ജീവിക്കണമെന്നാണ് ആഗ്രഹം”- നൈല ഉഷയുടെ വാക്കുകൾ. എമ്പുരാൻ ആണ് നൈല ഉഷയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ: ചാപ്ടർ 1 എന്ന ചിത്രത്തിൽ നൈല ഉഷ ആണ് നായിക. വൻ വിജയം നേടിയ പുണ്യാളൻ അഗർബത്തീസിനു ശേഷം ഇരുവരും ഒരുമിക്കുന്നു.


Source link

Back to top button