SPORTS

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യ അണ്ടർ 19 ടീമിൽ, ശ്രീലങ്കയ്ക്കെതിരെ കളിക്കും


തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ-ബാറ്റർ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ്ങും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജഴ്സിയിലേക്കു നയിച്ചത്.2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും മാനവ് ഇടം പിടിച്ചിരുന്നു. എൻഎസ്‌കെ ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാംപിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ 19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണനാണ് പിതാവ്,മാതാവ് അനിത.


Source link

Back to top button